+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മാ​ർ​ത്തോ​മ്മാ നോ​ർ​ത്ത് ഈ​സ്റ്റ് റീ​ജി​യ​ണ​ൽ ക​ൺ​വെ​ൻ​ഷ​ൻ 27ന് ​ആ​രം​ഭി​ക്കും

ന്യൂ​യോ​ർ​ക്ക്: മാ​ർ​ത്തോ​മ്മാ സ​ഭ​യു​ടെ വ​ട​ക്കേ അ​മേ​രി​ക്ക​യൂ​റോ​പ് ഭ​ദ്രാ​സ​ന​ത്തി​ൽ അ​മേ​രി​ക്ക​യു​ടെ വ​ട​ക്ക് കി​ഴ​ക്ക​ൻ സം​സ്ഥാ​ന​ങ്ങ​ളി​ലു​ൾ​പ്പെ​ട്ട ഇ​ട​വ​ക​ക​ളു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി
മാ​ർ​ത്തോ​മ്മാ നോ​ർ​ത്ത് ഈ​സ്റ്റ് റീ​ജി​യ​ണ​ൽ ക​ൺ​വെ​ൻ​ഷ​ൻ 27ന് ​ആ​രം​ഭി​ക്കും
ന്യൂ​യോ​ർ​ക്ക്: മാ​ർ​ത്തോ​മ്മാ സ​ഭ​യു​ടെ വ​ട​ക്കേ അ​മേ​രി​ക്ക-​യൂ​റോ​പ് ഭ​ദ്രാ​സ​ന​ത്തി​ൽ അ​മേ​രി​ക്ക​യു​ടെ വ​ട​ക്ക് കി​ഴ​ക്ക​ൻ സം​സ്ഥാ​ന​ങ്ങ​ളി​ലു​ൾ​പ്പെ​ട്ട ഇ​ട​വ​ക​ക​ളു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ (മാ​ർ​ത്തോ​മ്മാ നോ​ർ​ത്ത് ഈ​സ്റ്റ് റീ​ജി​യ​ണ​ൽ ആ​ക്റ്റി​വി​റ്റി ക​മ്മി​റ്റി) ഈ ​വ​ർ​ഷ​ത്തെ റീ​ജി​യ​ണ​ൽ ക​ൺ​വെ​ൻ​ഷ​ൻ 27ന് ​ആ​രം​ഭി​ക്കും.

ഈ ​മാ​സം 27, 28, 29, എ​ന്നീ തീ​യ​തി​ക​ളി​ൽ യ​ഥാ​ക്ര​മം സെ​ന്‍റ് ജോ​ൺ​സ് മാ​ർ​ത്തോ​മ്മാ പ​ള്ളി (ക്യു​ൻ​സ്‌ വി​ല്ലേ​ജ്), സെ​ന്‍റ് തോ​മ​സ് മാ​ർ​ത്തോ​മ്മാ പ​ള്ളി (യോ​ങ്കേ​ഴ്‌​സ്), ക്യു​ൻ​സ്‌​ബോ​റോ ക​മ്യൂ​ണി​റ്റി കോ​ള​ജ് ഓ​ഡി​റ്റോ​റി​യം എ​ന്നി​വി​ട​ങ്ങ​ളി​ൽ വ​ച്ചാ​ണ് ക​ൺ​വെ​ൻ​ഷ​ൻ ന​ട​ക്കു​ന്ന​ത്.

ഹൂ​സ്റ്റ​ൺ ഇ​മ്മാ​നു​വേ​ൽ മാ​ർ​ത്തോ​മ്മാ ഇ​ട​വ​ക വി​കാ​രി റ​വ. ഡോ. ​ഈ​പ്പ​ൻ വ​ർ​ഗീ​സ് മു​ഖ്യ പ്ര​സം​ഗ​ക​നാ​യി​രി​ക്കും. സെ​ന്‍റ് ജോ​ൺ​സ് മാ​ർ​ത്തോ​മ്മാ പ​ള്ളി​യി​ൽ വ​ച്ച് ന​ട​ക്കു​ന്ന ക​ൺ​വെ​ൻ​ഷ​ന്‍റെ ഉ​ദ്ഘാ​ട​നം ഭ​ദ്രാ​സ​നാ​ധി​പ​ൻ ഡോ. ​ഐ​സ​ക് മാ​ർ ഫീ​ല​ക്സി​നോ​സ് എ​പ്പി​സ്കോ​പ്പ നി​ർ​വ​ഹി​ക്കും.

ക​ൺ​വെ​ൻ​ഷ​ന്‍റെ സ​മാ​പ​ന​ദി​വ​സ​മാ​യ ഞാ​യ​റാ​ഴ്ച ഈ ​മേ​ഖ​ല​യി​ലെ എ​ല്ലാ ഇ​ട​വ​ക​ക​ളും ചേ​ർ​ന്നു​ള്ള കു​ർ​ബാ​ന​യ്ക്കു ഭ​ദ്രാ​സ​ന എ​പ്പി​സ്കോ​പ്പ നേ​തൃ​ത്വം ന​ൽ​കും. തു​ട​ർ​ന്നു ന​ട​ക്കു​ന്ന പൊ​തു​യോ​ഗ​ത്തി​ൽ ക​ഴി​ഞ്ഞ ഏ​ഴു വ​ർ​ഷ​ക്കാ​ലം ഭ​ദ്രാ​സ​ന​ത്തി​നു കാ​ലോ​ചി​ത​മാ​യ നേ​തൃ​ത്വം ന​ൽ​കി​യ ഭ​ദ്രാ​സ​ന എ​പ്പി​സ്കോ​പ്പ​യ്ക്ക് സ​മു​ചി​ത​മാ​യ യാ​ത്ര​യ​യ​പ്പ് ന​ൽ​കും.

വി​വി​ധ ഇ​ട​വ​ക​ക​ളി​ൽ നി​ന്നു​മു​ള്ള നാ​ൽ​പ​തം​ഗ ഗാ​യ​ക​സം​ഘം ഗാ​ന ശു​ശ്രു​ഷ​യ്ക്ക് നേ​തൃ​ത്വം ന​ൽ​കും. റ​വ. വി.​റ്റി. തോ​മ​സ് (വൈ​സ് പ്ര​സി​ഡ​ന്‍റ്), തോ​മ​സ് ജേ​ക്ക​ബ് (സെ​ക്ര​ട്ട​റി), കു​ര്യ​ൻ തോ​മ​സ് (ട്ര​ഷ​റ​ർ), ബെ​ജി ടി. ​ജോ​സ​ഫ് (അ​ക്കൗ​ണ്ട​ന്‍റ്), റ​വ. ജോ​ർ​ജ് ഏ​ബ്ര​ഹാം(​ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി), ജോ​ർ​ജ് പി. ​ബാ​ബു (ഭ​ദ്രാ​സ​ന ട്ര​ഷ​റ​ർ),

റ​വ. ക്രി​സ്റ്റ​ഫ​ർ ഫി​ൽ ഡാ​നി​യേ​ൽ, ചെ​റി​യാ​ൻ വ​ർ​ഗീ​സ്, ഡോ. ​ജോ​ൺ കെ. ​തോ​മ​സ്, റോ​യ് സി. ​തോ​മ​സ്, കോ​രു​ത് മാ​ത്യു, ഷേ​ർ​ളി തോ​മ​സ്, ത​ങ്കം വി. ​ജോ​ർ​ജ് എ​ന്നി​വ​ര​ട​ങ്ങി​യ വി​വി​ധ സ​ബ് ക​മ്മി​റ്റി​ക​ൾ ക​ൺ​വെ​ൻ​ഷ​ന്‍റെ ന​ട​ത്തി​പ്പി​നാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്.