+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മാ​ർ​ത്തോ​മ്മാ ഫാ​മി​ലി റി​ട്രീ​റ്റ് ബി​ഷ​പ് ഡോ. ​മാ​ർ ഫി​ല​ക്സി​നോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു

അ​റ്റ്ലാ​ന്‍റാ: മാ​ർ​ത്തോ​മ്മാ സ​ഭ​യു​ടെ നോ​ർ​ത്ത് അ​മേ​രി​ക്ക യൂ​റോ​പ് ഭ​ദ്രാ​സ​ന ഫാ​മി​ലി വെ​ൽ​ന​സ് റി​ട്രീ​റ്റ് വെ​ള്ളി​യാ​ഴ്ച അ​റ്റ്ലാ​ന്‍റ​യി​ലെ കാ​ർ​മ്മ​ൽ മാ​ർ​ത്തോ​മ്മാ സെ​ന്‍റ​റി​ൽ തു​ട​ക്കം
മാ​ർ​ത്തോ​മ്മാ ഫാ​മി​ലി റി​ട്രീ​റ്റ് ബി​ഷ​പ് ഡോ. ​മാ​ർ ഫി​ല​ക്സി​നോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു
അ​റ്റ്ലാ​ന്‍റാ: മാ​ർ​ത്തോ​മ്മാ സ​ഭ​യു​ടെ നോ​ർ​ത്ത് അ​മേ​രി​ക്ക - യൂ​റോ​പ് ഭ​ദ്രാ​സ​ന ഫാ​മി​ലി വെ​ൽ​ന​സ് റി​ട്രീ​റ്റ് വെ​ള്ളി​യാ​ഴ്ച അ​റ്റ്ലാ​ന്‍റ​യി​ലെ കാ​ർ​മ്മ​ൽ മാ​ർ​ത്തോ​മ്മാ സെ​ന്‍റ​റി​ൽ തു​ട​ക്കം കു​റി​ച്ചു. ഭ​ദ്രാ​സ​നാ​ധി​പ​ൻ ബി​ഷ​പ് ഡോ. ​ഐ​സ​ക് മാ​ർ ഫി​ല​ക്സി​നോ​സ് സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു.

"സ​മൃ​ദ്ധ​മാ​യ ജീ​വ​ൻ: ദൈ​വ​ത്തി​ന്‍റെ ഉ​ദ്ദേ​ശ്യം വീ​ണ്ടും തി​രി​ച്ച​റി​യു​ക എ​ന്ന​താ​ണ് വെ​ള്ളി​യാ​ഴ്ച മു​ത​ൽ ഞാ​യ​റാ​ഴ്ച വ​രെ അ​റ്റ്ലാ​ന്‍റാ കാ​ർ​മ്മ​ൽ മാ​ർ​ത്തോ​മ്മാ സെ​ന്‍റ​റി​ൽ വ​ച്ച് ന​ട​ത്ത​പ്പെ​ടു​ന്ന റി​ട്രീ​റ്റി​ന്‍റെ മു​ഖ്യ​ചി​ന്താ​വി​ഷ​യം.

കൊ​ളം​ബി​യ തി​യോ​ള​ജി​ക്ക​ൽ സെ​മി​നാ​രി​യു​ടെ പ്ര​സി​ഡ​ന്‍റ് റ​വ.​ഡോ.​വി​ക്ട​ർ അ​ലോ​യോ ഫാ​മി​ലി റി​ട്രീ​റ്റി​ന്‍റെ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.



മാ​നു​ഷി​ക പോ​രാ​ട്ട​ങ്ങ​ൾ​ക്കും വെ​ല്ലു​വി​ളി​ക​ൾ​ക്കു​മി​ട​യി​ൽ ന​മ്മെ സൃ​ഷ്ടി​ച്ച​വ​നി​ലേ​ക്ക് നാം ​നോ​ക്കു​മ്പോ​ഴും പു​ന​രു​ഥാ​ന​ത്തി​ന്‍റെ ശ​രി​യാ​യ യാ​ഥാ​ർ​ഥ്യ​ത്തി​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​മ്പോ​ഴും ന​മു​ക്ക് പ്ര​തി​സ​ന്ധി​ക​ളെ ത​ര​ണം ചെ​യ്യു​വാ​ൻ സാ​ധി​ക്കു​മെ​ന്ന് ഡോ. ​അ​ലോ​യോ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

കൊ​ളം​ബി​യ തി​യോ​ള​ജി​ക്ക​ൽ സെ​മി​നാ​രി​യി​ലെ പു​തി​യ നി​യ​മ​ത്തി​ന്‍റെ അ​സോ​സി​യേ​റ്റ് പ്ര​ഫ​സ​ർ ഡോ. ​രാ​ജ് ന​ഡെ​ല്ല, റ​വ.​ഡോ. പ്ര​മോ​ദ് സ​ക്ക​റി​യ (ന്യൂ​യോ​ർ​ക്ക്), സൂ​സ​ൻ തോ​മ​സ് (ലോം​ഗ്ഐ​ല​ൻ​ഡ്), ഡോ. ​സി​നി എ​ബ്ര​ഹാം (ഡാ​ള​സ്), റോ​ഷി​ൻ എ​ബ്ര​ഹാം (അ​റ്റ്ലാ​ന്‍റാ) എ​ന്നി​വ​ർ വി​വി​ധ സെ​ഷ​നു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

റ​വ. ജെ​യ്സ​ൺ എ. ​തോ​മ​സ്, റ​വ. ക്രി​സ്റ്റ​ഫ​ർ ഡാ​നി​യേ​ൽ, റ​വ.​സ​ജു സാ​മൂ​വേ​ൽ, റ​വ. സു​ധീ​പ് ഉ​മ്മ​ൻ, ടോം ​ഫി​ലി​പ്പ്, ക്രി​സ് തോ​മ​സ്, ഷൈ​നോ തോ​മ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ ക​മ്മി​റ്റി​ക​ൾ റി​ട്രീ​റ്റി​ന്‍റെ ക്ര​മി​ക​ര​ണ​ത്തി​നാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു എ​ന്ന് ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി റ​വ. ജോ​ർ​ജ് എ​ബ്ര​ഹാം ക​ല്ലൂ​പ്പാ​റ, ഭ​ദ്രാ​സ​ന ട്ര​ഷ​റ​ർ ജോ​ർ​ജ് ബാ​ബു എ​ന്നി​വ​ർ അ​റി​യി​ച്ചു.
More in Americas :