+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എ​ല്ലാ പ്ര​ശ്‌​ന​ങ്ങ​ളും ഗാ​ന്ധി​യ​ൻ ചി​ന്ത​ക​ളി​ലൂ​ടെ പ​രി​ഹരി​ക്കാം: ര​മേ​ശ് ചെ​ന്നി​ത്ത​ല

ഷി​ക്കാ​ഗോ: ഗാ​ന്ധി​യ​ൻ ആ​ശ​യ​ങ്ങ​ളാ​ണ് എ​ല്ലാ പ്ര​ശ്‌​ന​ങ്ങ​ൾ​ക്കു​മു​ള്ള പ​രി​ഹാ​ര​മെ​ന്ന് മു​ൻ പ്ര​തി​പ​ക്ഷ നേ​താ​വും മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വു​മാ​യ ര​മേ​ശ് ചെ​ന്നി​ത്ത​ല.ഇ​ന്ത്യ​ൻ ഓ​വ​ർ
എ​ല്ലാ പ്ര​ശ്‌​ന​ങ്ങ​ളും ഗാ​ന്ധി​യ​ൻ ചി​ന്ത​ക​ളി​ലൂ​ടെ പ​രി​ഹരി​ക്കാം: ര​മേ​ശ് ചെ​ന്നി​ത്ത​ല
ഷി​ക്കാ​ഗോ: ഗാ​ന്ധി​യ​ൻ ആ​ശ​യ​ങ്ങ​ളാ​ണ് എ​ല്ലാ പ്ര​ശ്‌​ന​ങ്ങ​ൾ​ക്കു​മു​ള്ള പ​രി​ഹാ​ര​മെ​ന്ന് മു​ൻ പ്ര​തി​പ​ക്ഷ നേ​താ​വും മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വു​മാ​യ ര​മേ​ശ് ചെ​ന്നി​ത്ത​ല.

ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് ഷി​ക്കാ​ഗോ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ഗാ​ന്ധി​ജ​യ​ന്തി ആ​ഘോ​ഷ​ത്തി​ൽ പ​ങ്കെ​ടു​ത്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ര​മേ​ശ് ചെ​ന്നി​ത്ത​ല.

എ​ല്ലാ മ​ത​ങ്ങ​ളേ​യും ഒ​രു​പോ​ലെ കാ​ണു​വാ​ൻ ക​ഴി​യു​ന്ന ഒ​രു ബൃ​ഹ​ത്താ​യ ആ​ശ​യം ലോ​ക​ത്തി​നു ന​ൽ​കി​യ ഒ​രു രാ​ജ്യ​മാ​ണ് ഇ​ന്ത്യ. രാ​ജ്യ​ത്തെ നാ​നാ​ജാ​തി​മ​ത​സ്ഥ​രെ​യും ഒ​റ്റ​ക്കെ​ട്ടാ​യി മു​ന്നോ​ട്ട് കൊ​ണ്ടു​പോ​കാ​ൻ മ​തേ​ത​ര​ത്വ നി​ല​പാ​ടി​ലൂ​ടെ ഗാ​ന്ധി​ജി​ക്ക് ക​ഴി​ഞ്ഞി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.



ഐ​ഒ​സി ഷി​ക്കാ​ഗോ പ്ര​സി​ഡ​ന്‍റ് യോ​ഗ​ത്തി​ൽ അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഗാ​ന്ധി​യ​ൻ ആ​ശ​യ​ങ്ങ​ളി​ൽ അ​ടി​യു​റ​ച്ച് വി​ശ്വ​സി​ക്കു​ക​യും അ​തു പ്ര​ച​രി​പ്പി​ക്കു​ക​യും ചെ​യ്യേ​ണ്ട​ത് കാ​ല​ഘ​ട്ട​ത്തി​ന്‍റെ ആ​വ​ശ്യ​മാ​ണെ​ന്ന് പ്ര​സി​ഡ​ന്‍റ് സ​ന്തോ​ഷ് നാ​യ​ർ പ​റ​ഞ്ഞു.

മു​ൻ​മ​ന്ത്രി പ​ന്ത​ളം സു​ധാ​ക​ര​നും ച​ട​ങ്ങി​ൽ സ​ന്നി​ഹി​ത​നാ​യി​രു​ന്നു. ആ​രു​വി​ചാ​രി​ച്ചാ​ലും ഗാ​ന്ധി​യ​ൻ ചി​ന്ത​ക​ളെ ഇ​ല്ലാ​താ​ക്കു​വാ​ൻ സാ​ധി​ക്കു​ക​യി​ല്ലെ​ന്നും ലോ​കം മു​ഴു​വ​ൻ ആ​ദ​രി​ക്കു​ന്ന ഒ​രു മ​ഹാ​വ്യ​ക്തി​ത്വ​മാ​ണ് ഗാ​ന്ധി​ജി​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.




ഉ​മ്മ​ൻ​ ചാ​ണ്ടി​യു​ടെ പേ​ഴ്‌​സ​ണ​ൽ സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന സു​രേ​ന്ദ്ര​ൻ, ബ്രാ​ഹ്മ​ണ്യ​ത്ത് മ​ഠ​ത്തി​ൽ ത​ന്ത്രി മു​ഖ്യ​ൻ ജ്യോ​തി​ഷ വ​ച​സ്പ​തി ലാ​ൽ പ്ര​സാ​ദ് ഭ​ട്ട​തി​രി തു​ട​ങ്ങി​യ​വ​രും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത് സം​സാ​രി​ച്ചു.

ഐ​ഒ​സി കേ​ര​ള ചെ​യ​ർ​മാ​ൻ തോ​മ​സ് മാ​ത്യു, എ​ക്‌​സി​ക്യൂ​ട്ടീ​വ് വൈ​സ് പ്ര​സി​ഡ​ന്‍റ് സ​തീ​ശ​ൻ നാ​യ​ർ, ഐ​ഒ​സി ഷി​ക്കാ​ഗോ മു​ൻ പ്ര​സി​ഡ​ന്‍റ് പോ​ൾ പ​റ​മ്പി, സ​ണ്ണി വ​ള്ളി​ക്ക​ളം, ജോ​ർ​ജ് മാ​ത്യു, പ്ര​വീ​ൺ തോ​മ​സ്, എ​ബി റാ​ന്നി, ബോ​ബി, സ​ണ്ണി സൈ​മ​ൺ മു​ണ്ട​പ്ലാ​ക്ക​ൽ തു​ട​ങ്ങി​യ​വ​രും സം​സാ​രി​ച്ചു.

അ​ച്ച​ൻ​കു​ഞ്ഞ് എ​ല്ലാ​വ​ർ​ക്കും ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.
More in Americas :