റിയാദ്: റിയാദ് ഇന്ത്യൻ അസോസിയേഷൻ (റിയ ) ഇഫ്താർ സംഗമം സംഘടിപ്പിച്ചു. മദീന ഹൈപ്പർ മാർക്കറ്റ് ഹാളിൽ വ്യഴാഴ്ച നടന്ന ഇഫ്താർ സംഗമത്തിൽ വൈസ് പ്രസിഡന്റ് ജോർജ് ജേക്കബിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി ബിജു ജോസഫ് സ്വാഗതം പറഞ്ഞു. ലത്തീഫ് ഓമശേരി റംസാൻ സന്ദേശം നൽകി.
ഇബ്രാഹിം സുബ്ഹാൻ , ഉബൈദ് എടവണ്ണ, ജയൻ കൊടുങ്ങല്ലർ എന്നിവർ ആശംസകൾ നേർന്നു.ഷംനാദ് കരുനാഗപ്പള്ളി, നസീറുദ്ദിൻ, ജോർജ് തുടങ്ങിയ മീഡിയ പ്രധിനിധികളും സനൂപ് പയ്യന്നൂർ ,അൻവർ സാദിഖ്, പുഷ്പരാജ് , അയൂബ് കൊടുങ്ങല്ലൂർ, സുധീർ കുമ്മിൾ തുടങ്ങിയ സംഘടനാ പ്രതിനിധികളും, റിയ അംഗങ്ങളും കുടുംബാംഗങ്ങളും ഉൾപ്പെടെ ഇരുന്നൂറിലധികം ആളുകൾ റിയയുടെ ജനകീയ ഇഫ്താർ സംഗമത്തിൽ പങ്കെടുത്തു.
കലാ സാംസ്കാരിക വിഭാഗം കണ്‍വീനർ ഉമ്മർകുട്ടി പരിപാടിക്ക് നേതൃത്വം നൽകി . മീഡിയ കണ്‍വീനർ ഷെറിൻ ജോസഫ് നന്ദി പറഞ്ഞു. തുടർന്ന് നടന്ന എക്സിക്യൂട്ടീവ് മീറ്റിംഗിൽ ഉപരിപഠനത്തിനു നാട്ടിലേക്കു മടങ്ങുന്ന റിയയുടെ കുട്ടികളായ നമീർ നസീർ , ജോർജ് ഏലിയാസ് , ഗോഡ്വിൻ സേവ്യർ രാജ് എന്നിവർക്ക് ഉപഹാരം നൽകി. റിയയുടെ അംഗവും നാട്ടിൽ മരണമടഞ്ഞതുമായ മുകേഷിന്റെ കുടുംബത്തിനുള്ള ധനസഹായമായ രണ്ട് ലക്ഷം രൂപ ജീവകാരുണ്യ വിഭാഗം കണ്‍വീനർ ഏലിയാസ്, ഷാജഹാൻ ചാവക്കാട് എന്നിവർ ഇസക്കിക്ക് കൈമാറി.
റിപ്പോർട്ട്: ഷെറിൻ ജോസഫ്
റിയ ഇഫ്താർ സംഘടിപ്പിച്ചു
09:52 PM May 25, 2018 | Deepika.com