കുവൈത്ത്: പാലക്കാട് പ്രവാസി അസോസിയേഷൻ ഓഫ് കുവൈറ്റ് (പൽപക്) ബാലസമിതിയുടെ ഈ വർഷത്തെ പ്രവർത്തനങ്ങളുടെ ഉൽഘാടനം നടന്നു.
അബാസിയ, ഫർവാനിയ, മംഗ്ഫ് എന്നീ മൂന്ന് ഇടങ്ങളിൽ നടന്ന ചടങ്ങുകൾക്ക് ബാലസമിതി ജന. കണ്‍വീനർ വിമല വിനോദ്, ജോയന്റ കണ്‍വീനർ രാജി ജയരാജ്, ഫർവാനിയ ഏരിയ കണ്‍വീനർ അഞ്ചലി നായർ, ബാലസമിതി ഭാരവാഹികളും അംഗങ്ങളുമായ അപൂർവ്വ സുരേഷ്, മേഘന മാവത്, ശ്രീരാഗ്, അലൻ കൃഷ്ണ, ചന്ദന, അൻജ്ജന, ശ്രേയ ബാലമുരളി, സാകേത് സജി എന്നിവർ നേതൃത്വം നൽകി.കലാപരിപാടികളും, ബോധവൽക്കരണ ക്ലാസുകളും, വിവിധ മത്സരങ്ങളും ചടങ്ങളുടെ ഭാഗമായി സംഘടിപ്പിച്ചു.
റിപ്പോർട്ട്: സലിം കോട്ടയിൽ
പൽപക് ബാലസമിതിയുടെ പ്രവർത്തനോദ്ഘാടനം
09:51 PM May 25, 2018 | Deepika.com