ഒന്നാം സ്ഥാനത്തെത്തിയത് വിൻഡ്മർ റാഞ്ച് മിഡിൽ സ്കൂളിലെ (കലിഫോർണിയ) എട്ടാം ഗ്രേഡ് വിദ്യാർഥിയായ വെങ്കിട്ട് രഞ്ജനാണ്. 50,000 ഡോളറിന്റെ അവാർഡാണ് വെങ്കിട്ടിന് ലഭിക്കുക.
ന്യുജേഴ്സിയിലെ ബ്രിഡ്ജ് വാട്ടർ-രാരിട്ടൻ മിഡിൽ സ്കൂൾ എട്ടാം ഗ്രേഡ് വിദ്യാർഥി അനഷ്ക്ക ബുഡിക്കോട്ട് എന്ന പതിമൂന്നുകാരൻ രണ്ടാംസ്ഥാനത്തെത്തി 25,000 ഡോളറിന്റെ അവാർഡിനർഹനായി. ജോർജിയ റിവർവാച്ച് മിഡിൽ സ്കൂൾ എട്ടാം ഗ്രേഡ് വിദ്യാർഥി വിശാൽ സാരഥിയാണ് മൂന്നാം സ്ഥാനത്തെത്തിയത്. 10,000 ഡോളറാണ് വിശാലിന് സ്കോളർഷിപ്പായി ലഭിക്കുക.
റിപ്പോർട്ട്: പി.പി. ചെറിയാൻ