ഓക്ലഹോമ: ഓക്ലഹോമ സിറ്റിയിലെ റസ്റ്റോറന്റിൽ ഉണ്ടായ വെടിവയ്പിൽ നാലു പേർക്കു പരുക്കേറ്റതായി പോലീസ്. ബെർത്ത് ഡേ പാർട്ടിയിൽ പങ്കെടുക്കാനെത്തിയവർക്കാണ് വെടിയേറ്റത്. അക്രമി കൂടുതൽ വെടിയുതിർക്കുന്നതിനുമുന്പ് റസ്റ്റോറന്റിലുണ്ടായിരുന്ന ഒരാൾ അക്രമിയെ വെടിവച്ചു കൊലപ്പെടുത്തി. പ്രതിയുടെ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല.
കഴിഞ്ഞമാസം ടെക്സസിലെ വാഫിർഹൗസിൽ അക്രമി നടത്തിയവെടിവയ്പ്പിൽ നാലു പേർ കൊല്ലപ്പെട്ടിരുന്നു. ഏറ്റുമുട്ടലിൽ അക്രമിയെ പോലീസ് കീഴ്പെടുത്തിയിരുന്നു.
ഓക്ലഹോമ മേയർ ഡേവിഡ് ഹോൾട്ട് പോലീസ് ചീഫും സിറ്റി മാനേജരുമായി സംഭവത്തെക്കുറിച്ചു സംസാരിച്ചു. പോലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ മാസം ടെന്നിസിയിലെ വാഫിൾ ഹൗസിൽ അക്രമി നടത്തിയ വെടിവയ്പ്പിൽ നാലു പോർ കൊല്ലപ്പെട്ടിരുന്നു.
റിപ്പോർട്ട്: പി.പി. ചെറിയാൻ
റസ്റ്റോറന്റിൽ വെടിവയ്പിൽ നാലു പേർക്ക് പരുക്ക്; അക്രമിയെ വെടിവച്ചു കൊലപ്പടുത്തി
09:41 PM May 25, 2018 | Deepika.com