ഹൂസ്റ്റണ്‍: കമ്മ്യൂണിറ്റി അസോസിയേഷൻ ഫോർ പബ്ലിക്ക് സർവീസ് (കാപ്സ്) ഹൂസ്റ്റണിന്റെ ആഭിമുഖ്യത്തിൽ ജൂണ്‍ 26 ന് സൗജന്യ വൈദ്യപരിശോധന ക്യാന്പ് സംഘടിപ്പിക്കുന്നു.
സ്റ്റാഫോർഡ് മെയിൻസ്ട്രീറ്റ് എൻസിഎസ് ഷൈലൊ ട്രാവൽസ് ബിൽഡിംഗിൽ ജൂണ്‍ 26 ശനിയാഴ്ച രാവിലെ 10 മുതൽ 12.30 വരെയാണ് പരിശോധന. ഡോ. മനു ചാക്കോയാണ് കോഓർഡിനേറ്റർ. ഒന്‍പതു പേരടങ്ങുന്ന ഹൂസ്റ്റണ്‍ മലയാളികളാണ് ക്യാന്പിനു നേതൃത്വം നൽകുന്നത്.
വിവരങ്ങൾക്ക്: നൈനാൻ മാത്തുള്ള: 832 495 3868.
റിപ്പോർട്ട്: പി.പി. ചെറിയാൻ
സൗജന്യ മെഡിക്കൽ പരിശോധന ക്യാന്പ് ജൂണ്‍ 26ന്
09:33 PM May 25, 2018 | Deepika.com