ഷിക്കാഗോ: മാർത്തോമാ ശ്ലീഹാ സീറോ മലബാർ കത്തീഡ്രൽ മതബോധനസ്കൂളിൽ പന്ത്രണ്ടാം ക്ലാസിൽനിന്നും പാസായ കുട്ടികളുടെ ഗ്രാജുവേഷൻ ഞായറാഴ്ച മേയ് 13നു നടത്തി. ഈ വർഷം 55 കുട്ടികളാണ് പന്ത്രണ്ടാം ക്ലാസിൽനിന്നും മതപഠനം പൂർത്തിയാക്കിയത്. വിശുദ്ധ കുർബാനയ്ക്കു ശേഷം കത്തീഡ്രൽ വികാരി റവ. ഡോ. അഗസ്റ്റിൻ പാലക്കാപറന്പിൽ ഇടവകസമൂഹത്തിനു മുന്പാകെ ഈ കുട്ടികൾക്ക് ഡിപ്ലോമ വിതരണം ചെയ്ത് അവരെ അഭിനന്ദിച്ചു.
പന്ത്രണ്ടാം ക്ലാസ് ഗ്രേഡ് അധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികൾക്കായി പാരിഷ് ഹാളിൽ ഒരുക്കിയിരുന്ന മനോഹരമായ സ്വീകരണച്ചടങ്ങ് ഒരു ഹ്രസ്വ പ്രാർഥനയോടെ ആരംഭിച്ചു. ഓസ്റ്റിൻ ലാകായിൽ ഏവർക്കും സ്വാഗതം ആശംസിച്ചു. ജോയൽ ജോസ്, സെലെസ്റ്റ് ജോസി എന്നീ കുട്ടികൾ മതബോധന സ്കൂളിലെ തങ്ങളുടെ അനുഭവം പങ്കുവച്ചു. ഫാ. അഗസ്റ്റിൻ പാലക്കാപറന്പിൽ, മതബോധന സ്കൂൾ ഡയറക്ടർ സിസ്റ്റർ ഷീന, മുൻ വിദ്യാർഥിനി സാന്ദ്ര ഷാബു എന്നിവർ അഭിനന്ദനങ്ങൾ അറിയിച്ചു സംസാരിച്ചു.
അധ്യാപകൻ ലൂക്കാച്ചൻ വർക്കി ഓരോ കുട്ടികളുടെയും സ്ലൈഡ് ഷോ വളരെ കരുതലോടെ തയാറാക്കുകയും ഈയവസരത്തിൽ പ്രദർശിപ്പിക്കുകയുമുണ്ടായി. അധ്യാപകൻ കെവിൻ കുഞ്ചെറിയ നന്ദി അറിയിച്ചു. അധ്യാപിക നാൻസി ലൂക്കോസ് എംസി ആയിരുന്നു. മെർളി ചിറയിൽ, അബിൻ കുര്യാക്കോസ് തുടങ്ങിയ മറ്റു അധ്യാപകരുടെയും മാതാപിതാക്കളുടെയും നേതൃത്വത്തിൽ നടന്ന ഈ പരിപാടികൾ സ്നേഹവിരുന്നോടെ പര്യവസാനിച്ചു.
റിപ്പോർട്ട്: ബ്രിജിറ്റ് ജോർജ്
സീറോ മലബാർ കത്തീഡ്രൽ മതബോധന സ്കൂൾ പന്ത്രണ്ടാം ക്ലാസ് വിദ്യാർഥികളുടെ ഗ്രാജുവേഷൻ നടത്തി
09:32 PM May 25, 2018 | Deepika.com