എന്നും മനസിൽ സൂക്ഷിച്ചു വയ്ക്കാൻ ഒരു പിടി ഗാനങ്ങൾ ചിത്ര, ശരത്ത്, നിഷാദ്, രൂപാ രേവതി കൂട്ടുകെട്ടുകളാൾ സംഗീതസാന്ദമായി. കേരളത്തിൽ നിന്നുമുള്ള പ്രഗത്ഭരായ കലാകാര·ാർ സംഗീത വാദ്യങ്ങൾക്കൊണ്ട് അത്ഭുതങ്ങൾ സൃഷ്ടിച്ചു. കാലയവനികയ്ക്കുള്ളിലേക്കു മറഞ്ഞു പോയ അനശ്വരരായ സംഗീത സംവിധായകരെ അനുസ്മരിക്കുന്ന പഴയ ഗാനങ്ങൾ മിഷിഗണ്‍ മലയാളികൾക്ക് ഗൃഹാതുരത്വമാർന്ന അനുഭവമാണ് സമ്മാനിച്ചത്.
ഈ സംഗീത സന്ധ്യ വന്പിച്ച വിജയമാക്കിത്തീർത്ത ഡിട്രോയിറ്റിലെ മലയാളി സമൂഹത്തോടും മറ്റു പങ്കെടുത്ത എല്ലാവരോടും കേരള ക്ലബ്ബ് പ്രസിഡന്റ് സുജിത്ത് മേനോൻ, സെക്രട്ടറി ശ്രീജാ ശ്രീകുമാർ എന്നിവർ നന്ദി അറിയിച്ചു. കേരള ക്ലബ്ബിന്റെ പിക്ക്നിക്ക് ജൂണ്‍ 16 ന് ട്രോയ് റെയിൻ ട്രീ പാർക്കിക്കിലേക്ക് ഏവരെയും ഇതിലേക്ക് സ്വാഗതം ചെയ്യുന്നു.
റിപ്പോർട്ട്: അലൻ ചെന്നിത്തല