മാനീസോ 2018: ആരാധനാ ഗാന മത്സരം 25 ന്

11:38 PM May 24, 2018 | Deepika.com
കുവൈത്ത് : കുവൈത്ത് സെന്‍റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തോഡോക്സ് മഹാഇടവകയുടെ യുവജനപ്രസ്ഥാന (OCYM) ത്തിന്‍റെ നേതൃത്വത്തിൽ, ആരാധന സംഗീതത്തിലുള്ള അഭിരുചി വളർത്തുന്നതിനായി മാനീസോ 2018 എന്ന പേരിൽ മേയ് 25 ന് (വെള്ളി) വൈകുന്നേരം 6.30 മുതൽ അബാസിയ സെന്‍റ് ജോർജ് ചാപ്പലിൽ സംഗീത പരിപാടി നടക്കും.

പ്രാർഥനായോഗങ്ങളുടെ അടിസ്ഥാനത്തിൽ നടത്തുന്ന മത്സരത്തിൽ വിജയികളാകുന്നവർക്ക് വന്ദ്യരായ പിതാക്കന്മാരുടെ നാമധേയത്തിലുള്ള കാതോലിക്കേറ്റ് രത്നദീപം പുത്തൻകാവിൽ ഗീവർഗീസ് മാർ പീലക്സീനോസ് മെമ്മോറിയൽ, യൂഹാനോൻ മാർ സേവേറിയോസ് (കൊരട്ടി),ജോബ് മാർ പീലക്സീനോസ് മെമ്മോറിയൽ (ഡൽഹി) എവറോളിംഗ് ട്രോഫികളും വ്യക്തിഗത സമ്മാനങ്ങളും നൽകും.