ലുപ് വാൾഡസ് ഡെമോക്രാറ്റിക് ടെക്സസ് ഗവർണർ സ്ഥാനാർഥി

12:39 AM May 24, 2018 | Deepika.com
ഓസ്റ്റിൻ: ടെക്സസ് ഗവർണർ സ്ഥാനാർഥിത്വത്തിനുവേണ്ടി മേയ് 22 നു നടന്ന ഡമോക്രാറ്റിക് റണ്‍ ഓഫിൽ മുൻ ഗവർണർ മാർക്ക് വൈറ്റിന്‍റെ മകൻ ആൻഡ്രു വൈറ്റിനെ പരാജയപ്പെടുത്തി മുൻ ഡാളസ് കൗണ്ടി ഷെറിഫ് ലുപ് വാൾഡസ് വൻ ഭൂരിപക്ഷത്തോടെ വിജയിച്ചു.

നവംബറിൽ നടക്കുന്ന ഗവർണർ തെരഞ്ഞെടുപ്പിൽ നിലവിലുള്ള റിപ്പബ്ലിക്കൻ ഗവർണർ ഗ്രോഗ് ഏബട്ടിനെയായിരിക്കും ലൂപ് വാൾഡസ് നേരിടുക.

മാർച്ചിൽ നടന്ന പ്രൈമറിയിൽ വൻ ഭൂരിപക്ഷത്തോടെ ഗ്രോഗ് ഏബട്ട് റിപ്പബ്ലിക്കൻ സ്ഥാനാർഥിയായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഡമോക്രാറ്റിക് പ്രൈമറിയിൽ മത്സരിച്ച ആർക്കും തന്നെ പോൾ ചെയ്ത വോട്ടിന്‍റെ അന്പതു ശതമാനം ലഭിക്കാതിരുന്നതിനാലാണ് ഏറ്റവും കൂടുതൽ വോട്ടുകൾ നേടിയ ലുപ് വാൾഡസും ആൻഡ്രു വൈറ്റും റണ്‍ ഓഫിനെ നേരിട്ടത്.

പോൾ ചെയ്ത വോട്ടുകളിൽ 226746 (53.1%) ലുപിന് ലഭിച്ചപ്പോൾ ആൻഡ്രുവിന് 200007 (46.9%) വോട്ടുകളാണ് നേടാനായത്.

റിപ്പബ്ലിക്കൻ കോട്ടയായ ടെക്സസിൽ ഏബട്ടിന് അനായാസ വിജയം ലഭിക്കുമെങ്കിലും ലൂപ് വാൾഡസിലൂടെ ഡമോക്രാറ്റിക് പാർട്ടി വൻ വെല്ലുവിളിയാണ് ഉയർത്തിയിരിക്കുന്നത്. ടെക്സസിന്‍റെ ചരിത്രത്തിൽ ആദ്യ ലാറ്റിനൊ, ആദ്യഗെ (Openley Gay) എന്ന ബഹുമതി കൂടി ഡമോക്രാറ്റിക് ഗവർണർ സ്ഥാനാർഥിക്കുമാത്രം അവകാശപ്പെട്ടതാണ്.

റിപ്പോർട്ട്: പി.പി. ചെറിയാൻ