കൊണ്ടോട്ടി ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്‍ററിന് ജിദ്ദയിൽ വിഭവ സമാഹരണ കാന്പയിൻ

11:53 PM May 22, 2018 | Deepika.com
ജിദ്ദ: കൊണ്ടോട്ടിയിൽ പ്രവർത്തിക്കുന്ന പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾ ചാരിറ്റബിൾ സൊസൈറ്റി ഡയാലിസിസ് സെന്‍ററിന്‍റെ വിഭവ സമാഹരണ കാന്പയിൻ ജിദ്ദയിൽ ആരംഭിച്ചു.

കൊണ്ടോട്ടി മണ്ഡലം കെ എംസിസി ക്കു കീഴിലുള്ള സിഎച്ച് സെന്‍റർ ആണ് റംസാൻ ഒന്നു മുതൽ 25 വരെ നീണ്ടു നിൽക്കുന്ന കാന്പയിനു തുടക്കമിട്ടത്. പഞ്ചായത്ത്, മുനിസിപ്പൽ കെ എംസിസി കമ്മിറ്റികൾ വഴിയും സമുനസുകളുടെ സഹായത്തോടെയും സെന്‍ററിനുവേണ്ടി ഫണ്ട് സമാഹരിക്കാനാണ് സിഎച്ച് സെന്‍റർ ലക്ഷ്യം വയ്ക്കുന്നത്. ഒരു ഡയാലിസിസിന് ആയിരം ഇന്ത്യൻ രൂപയാണ് നൽകേണ്ടത്. പ്രതിദിനം നൂറോളം കിഡ്നി രോഗികൾക്ക് സൗജന്യ ഡയാലിസിസ് നൽകുന്ന കേരളത്തിലെ ഏറ്റവും വലിയ സൗജന്യ ഡയാലിസിസ് സെന്‍ററാണ് കൊണ്ടോട്ടിയിലെ ശിഹാബ് തങ്ങൾചാരിറ്റബിൾ സൊസൈറ്റി ഡയാലിസിസ് സെന്‍റർ. അടുത്തു തന്നെ കൂടുതൽ രോഗികളെ ഉൾക്കൊള്ളാനാകുന്നതും കൂടുതൽ സൗകര്യപ്രദവുമായ സ്വന്തം കെട്ടിടത്തിലേക്ക് മാറാനൊരുങ്ങുകയാണ് ഈ കാരുണ്യ കേന്ദ്രം.

നിരവധി നിർധനരായ രോഗികൾക്ക് ജീവൻ നിലനിർത്താൻ പരിശ്രമിക്കുന്ന ഈ സെന്‍ററിനെ സഹായിക്കുന്നതിനുവേണ്ടിയുള്ള കാന്പയിനിൽ പങ്കെടുത്ത് വിജയിപ്പിക്കണമെന്ന് സിഎച്ച് സെന്‍റർ ചെയർമാൻ ബാബു നഹ്ദി കൊട്ടപ്പുറവും കണ്‍വീനർ കെ.എൻ.എ ലത്തീഫും അഭ്യർഥിച്ചു

റിപ്പോർട്ട് : കെ.ടി. മുസ്തഫ പെരുവള്ളൂർ