ഐപിഎല്ലിൽ ഡോ. ജോർജ് കോവൂർ സന്ദേശം നൽകുന്നു

11:02 PM May 21, 2018 | Deepika.com
ഇന്‍റർനാഷനൽ പ്രയർ ലൈൻ മേയ് 22 നു (ചൊവ്വ) സംഘടിപ്പിക്കുന്ന ടെലി കോണ്‍ഫറൻസിൽ കോവൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂറോ സയൻസസ് ഡയറക്ടറും ചെയർമാനുമായ ഡോ. ജോർജ് കോവൂർ സന്ദേശം നൽകുന്നു.

പ്രഭാഷണം ശ്രവിക്കുന്നതിനും അനുഗ്രഹം പ്രാപിക്കുന്നതിനും 16417150665 എന്ന ഫോണ്‍ നന്പർ ഡയൽചെയ്ത് 530464 എന്ന കോഡ് പ്രസ് ചെയ്യണമെന്ന് സംഘാടകർ അറിയിച്ചു.

ഹൂസ്റ്റണ്‍ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐ പി എല്ലിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയുന്നതിനും പ്രയർ ലൈനിൽ പങ്കെടുക്കുന്നതിന് താഴെ കാണുന്ന ഇമെയിലുമായോ, ഫോണ്‍ നന്പറുമായോ ബന്ധപ്പെടണമെന്ന് സംഘാടകർ അഭ്യർഥിച്ചു.

ucmprayerline@gmail.com, സി.വി. സാമുവേൽ (ഡിട്രോയിറ്റ്) 586 216 0602, ടി.എ. മാത്യു (ഹൂസ്റ്റണ്‍) 713 436 2207

റിപ്പോർട്ട്: പി.പി. ചെറിയാൻ