ഡാളസ് സൗഹൃദ വേദി മാതൃ ദിനം ആഘോഷിച്ചു

04:03 PM May 20, 2018 | Deepika.com
ഡാളസ്: ഡാളസിലെ പ്രവാസി സംഘടനയായ സൗഹൃദ വേദി മാതൃദിനം മെയ് 13 ഞായറാഴ്ച അഞ്ചിനു കാരോള്‍ട്ടണ്‍ റോസ്മഡ് റിക്രിയേഷണ്‍ സെന്റരില്‍ ആഘോഷമാക്കി മാറ്റി. പ്രസിഡന്റ് അജയകുമാറിന്റെ അദ്യക്ഷതയില്‍ കൂടിയ സമ്മേളനത്തില്‍ ഡോ.നിഷാ ജേക്കബ് മുഖ്യ സന്ദേശം നല്‍കി.

സമ്മേളനത്തില്‍ ഡാളസിലെ സാംകാരിക പ്രതിനിധികളായ പ്രഫ.സോമന്‍ ജോര്‍ജ്, സാറാ ടീച്ചര്‍ ആലിമൂട്, പ്രവാസി സാഹിത്യകാരി മീനു എലിസബത്ത്, മലയാളി വെല്‍ഫെയര്‍ അസോസിയേഷനെ പ്രതിനിധീകരിച്ചു ജെയ്‌സി ജോര്‍ജ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

എല്ലാ അമ്മമാര്‍ക്കും റോസാ പുഷ്പം നല്‍കി സഹൃദ വേദിയിലെ ബാലിക ബാലന്മാര്‍ ആദരിച്ചു. യോഗത്തില്‍ എബി മക്കപ്പുഴ സ്വാഗതം ആശംസിക്കുകയും, സുകു വര്‍ഗീസ് നന്ദി രേഖപ്പെടുത്തുകയും ചെയ്തു.

റിപ്പോര്‍ട്ട്: എബി മക്കപ്പുഴ