അമേരിക്കന്‍ മലയാളി വെല്‍ഫെയര്‍ അസോസിയേഷന്‍ ഉത്കണ്ഠ രേഖപ്പെടുത്തി

04:02 PM May 20, 2018 | Deepika.com
ഡാളസ്: ഹൂസ്റ്റണിലെ സാന്താഫേ ഹൈസ്‌കൂളില്‍ നടന്ന ദുഃഖകരമായ സംഭവത്തില്‍ അമേരിക്കന്‍ മലയാളി വെല്‍ഫെയര്‍ അസോസിയേഷന്‍ പ്രസിഡന്റ് എബി തോമസ് ഉല്‍കണ്ഠ രേഖപ്പെടുത്തി. അമേരിക്കന്‍ സ്‌കൂളുകളില്‍ അക്രമ സംഭവങ്ങള്‍ വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തില്‍ കര്‍ശന ഗണ്‍ നിയന്ത്രണ നിയമങ്ങള്‍ കൊണ്ടു വരണമെന്ന നിവേദനം അമേരിക്കന്‍ മലയാളി വെല്‍ഫെയര്‍ അസോസിയേഷന്‍ ഉടന്‍ പ്രസിഡന്റിന് സമര്‍പ്പിക്കുമെന്ന് സെക്രട്ടറി ജോ ചെറുകര (ന്യൂയോര്‍ക്ക്) അറിയിച്ചു.

റിപ്പോര്‍ട്ട്: എബി മക്കപ്പുഴ