നാഷണൽ അസോസിയേഷനായ നൈനയുടെ പ്രസിഡന്റ് ഡോ. ജാക്കി മൈക്കിൾ, പ്രൊഷണൽ അഡ്വാൻസ്മെന്റിനെക്കുറിച്ചു സെമിനാർ നയിച്ചു. ഇന്ത്യൻ അമേരിക്കൻ നഴ്സസ് അസോസിയേഷൻ ഓഫ് നോർത്ത് ടെക്സാസ് പ്രസിഡന്റ് ഹരിദാസ് തങ്കപ്പൻ ചടങ്ങിൽ സ്വാഗതം ആശംസിച്ചു.
എല്ലാ ഇന്ത്യൻ നഴ്സുമാരോടും ഈ സംഘടനയിൽ ചേർന്നു പ്രവർത്തിക്കുവാൻ അദ്ദേഹം ആഹ്വാനം ചെയ്തു. നവീകരിച്ച വെബ്സൈറ്റിലൂടെ www.iana-nt.com) അസോസിയേഷൻ അംഗ്വതമാകുവാനും ഭാവിപരിപാടികളിൽ പങ്കാളികളാകുവാനും അദ്ദേഹം ഈ മേഖലയിൽ പ്രവർത്തിക്കുന്ന അദ്ദേഹം ഏവരെയും സ്വാഗതം ചെയ്തു.
ഡോ. നിഷ ജേക്കബ്, റീനി ജോണ്‍, മഹേഷ് പിള്ള തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു. കവിത നായർ, വിജി ജോർജ് എന്നിവർ ചടങ്ങിൽ എംസിമാരായിരുന്നു. നിഷാ , സെല്‍വിൻ, ദീപ ഹരി എന്നിവരുടെ സംഗീതവിരുന്നും തുടർന്ന് നഴ്സസ് അനുമോദന വിരുന്നും നടന്നു. യൂണിവേഴ്സിറ്റി ഓഫ് ടെക്സസ് ആർലിംഗ്ടണ്‍ സ്കൂൾ ഓഫ് നഴ്സിംഗ് പരിപാടിയുടെ സ്പോണ്‍സറായിരുന്നു
സംഘടനയുടെ കഴിഞ്ഞ വർഷത്തെ പ്രവർത്തനങ്ങളിൽ വൻ വിജയമായിരുന്നു. നഴ്സിംഗ് എജുക്കേഷൻ ക്ലാസുകളും, കൂടാതെ പന്ത്രണ്ടു ഇന്ത്യൻ നഴ്സിംഗ് വിദ്യാർഥികൾക്ക് നഴ്സിംഗ് പഠന സ്കോളർഷിപ്പും ഫണ്ടുകളിലേക്കു സംഭാവനകളും ഈ കാലയളവിൽ സംഘടനക്കു നൽകുവാൻ കഴിഞ്ഞു.
2018 ഒക്റ്റോബർ 26, 27 തീയതികളിൽ ഡാളസിൽ ഏട്രിയം ഹോട്ടലിൽ വച്ചു നടക്കുന്ന നൈനയുടെ നാഷണൽ ബൈനീയൽ കോണ്‍ഫറൻസിനു ഇത്തവണ IANANT യാണ് ആതിഥ്യം വഹിക്കുന്നത്.
റിപ്പോർട്ട്: മാർട്ടിൻ വിലങ്ങോലിൽ