ഹൂസ്റ്റണ്‍: ഹൂസ്റ്റണിലെ സാഹിത്യ സംഘടനയായ മലയാളം സൊസൈറ്റിയുടെ മേയ് സമ്മേളനം 13 ഞായറാഴ്ച നാലിന് കേരളാ ഹൗസിൽ സമ്മേളിച്ചു. നൈനാൻ മാത്തുള്ള അവതരിപ്പിച്ച ’പാന്പിനെപ്പോലെ ബുദ്ധിയും പ്രവിനെപ്പോലെ നിഷ്ങ്കളതയും’ എന്ന പ്രബന്ധവും ജോണ്‍ കുന്തറ അവതരിപ്പിച്ച ’ഷോപ്പിംഗ് കാർട്ട്’ എന്ന ചെറുകഥയുമായിരുന്നു പ്രധാന വിഷയങ്ങൾ.
ജോർജ് മണ്ണിക്കരോട്ട് അധ്യക്ഷത വഹിച്ച സമ്മേളനം മാതൃദിനത്തിന്റെ അനുസ്മരണത്തോടെ ആരംഭിച്ചു. ടി.എൻ. സാമൂവൽ ആശംസാപ്രസംഗം നടത്തി. മലയാളം സൊസൈറ്റിയ്ക്കുവേണ്ടി ഏല്ലാവർക്കും മാതൃദിനാശംസകൾ അദ്ദേഹം അറിയിച്ചു. കൂടാതെ ബാബു വെളപ്പായ രചിച്ച് സുബിത സുകുമാർ ആലപിച്ച അമ്മയ്ക്കൊരു പാട്ട് എന്ന ഗാനത്തിന്റെ ഓഡിയൊ അവതരിപ്പിക്കുകയും ചെയ്യും.
എ.സി. ജോർജ് ആയിരുന്നു മോഡറേറ്റർ. നൈനാൻ മാത്തുള്ള ’പാന്പിനെപ്പോലെ ബുദ്ധിയും പ്രവിനെപ്പോലെ നിഷ്ങ്കളതയും’ എന്ന പ്രബന്ധം അവതരിപ്പിച്ചു. മതം, ആധ്യാത്മികം, രാഷ്ട്രീയം അങ്ങനെ പല വിഷയങ്ങളെ സ്പർശിച്ചുകൊണ്ടായിരുന്നു പ്രബന്ധം. മനുഷ്യ ജീവിതത്തിന്റെ വിജയത്തിതന് നിഷ്ക്കളങ്കമായ പെരുമാറ്റവും ബുദ്ധിപരമായ നീക്കങ്ങളുമാണ് വേണ്ടതെന്ന് ക്രിസ്തുവിന്റെ വാക്കുകൾ ഉദ്ധരിച്ചുകൊണ്ട് മാത്തുള്ള വിശദീകരിച്ചു.
ജാണ് കുന്തറയുടെ ’ഷോപ്പിംഗ് കാർട്ട്’ എന്ന ചെറുകഥ അവതരിപ്പിച്ചു. മനുഷ്യരെ ഒന്നായി കാണാതെ ആഡംഭരവും വേഷവിധാനങ്ങളും ഒക്കെ കണ്ടു വിലയിരുത്തുന്നവർ അന്ധൻ ആനയെ കണ്ടതുപോലെ ആയിരുക്കുമെന്ന് ഈ കഥ തെളിയിക്കുന്നു. വേഷവിധാനങ്ങളുടെ പകിട്ടിൽ മതിമറക്കുന്നവർ യാഥാർത്ഥ്യം മനസ്സിലാക്കുന്നില്ലെന്നും ഇ കഥ തെളിയിക്കുന്നു.
ചർച്ചയിൽ പങ്കെടുത്തവരുടെ ജീവിതാനുഭവങ്ങളിലേക്ക് കഥകൊണ്ടുപോയി. ചെറുകഥയുടെ സാങ്കേതിക ന്യൂനതകൾ, പ്രത്യേകിച്ചു കഥാകൃത്തുക്കൾ വിലയിരുത്തുകയും ചിലതൊക്കെ ചൂണ്ടിക്കാണിക്കുകുയും ചെയ്തു. പൊതുചർച്ചയിൽ പൊന്നു പിള്ള, എ.സി. ജോർജ്, നൈനാൻ മാത്തുള്ള, ജോണ്‍ കുന്തറ, ദേവരാജ് കാരാവള്ളിൽ, ടി. എൻ. ശാമുവൽ, തോമസ് തയ്യിൽ, ജെയിംസ് ചാക്കൊ മുട്ടുങ്കൽ, ടോം വിരിപ്പൻ, തോമസ് വർഗീസ്, കുരിയൻ മ്യാലിൽ, ജോസഫ് തച്ചാറ, ഈശൊ ജേക്കബ്, ബാബു തെക്കെക്കര, ടി.ജെ. ഫിലിപ്പ്, ജി. പുത്തൻകുരിശ്, ജോർജ് മണ്ണിക്കരോട്ട് മുതലായവർ പങ്കെടുത്തു. നന്ദി പ്രകടനത്തിൽ ജി. പുത്തൻകുരിശ് രചിച്ച മാതൃദിനാശംസകൾ എന്ന കവിത ആലപിച്ചു. തുടർന്ന് അദ്ദേഹന്റെ കൃതജ്ഞതാ പ്രസംഗത്തിനുശേഷം സമ്മേളനം സമാപിച്ചു.
മലയാളം സൊസൈറ്റിയെക്കുറിച്ച് വിവരങ്ങൾക്ക്:
മണ്ണിക്കരോട്ട് (പ്രസിഡന്റ്) 281 857 9221, ജോളി വില്ലി (വൈസ് പ്രസിഡന്റ്) 281 998 4917, പൊന്നുപിള്ള (വൈസ് പ്രസിഡന്റ്) 281 261 4950, ജി. പുത്തൻകുരിശ് (സെക്രട്ടറി) 281 773 1217
റിപ്പോർട്ട്: ജോർജ് മണ്ണിക്കരോട്ട്
മലയാളം സൊസൈറ്റി ഹൂസ്റ്റണ്‍ മേയ് സമ്മേളനം
10:09 PM May 18, 2018 | Deepika.com