ഡാളസ് : മലങ്കര ഓർത്തഡോക്സ് സഭയുടെ സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിലെ ഡാളസ് റീജണൽ ഫാമിലി ആൻഡ് യൂത്തു കോണ്‍ഫ്രൻസ് ജൂണ്‍ 16 നു ഡാളസ് സെന്റ് മേരീസ് ഓർത്തഡോക്സ് ചർച് ഓഫ് ഇന്ത്യയിൽ വച്ചു നടക്കുന്നതാണ്. അടൂർ പറക്കോട് ഭദ്രാസനത്തിന്റെയും സൗത്ത് വെസ്റ്റ് ഭദ്രാനത്തിന്റെയും മെത്രാപ്പോലീത്തമായ അഭി. ഡോ. സഖറിയാസ് മാർ അപ്രേം മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യുന്ന കോണ്‍ഫറസിൽ മാറിക്കൊണ്ടിരിക്കുന്ന ലോകത്തിൽ വിശുദ്ധിയുടെ സ്ഥാനം എന്ന വിഷയത്തെ ആസ്പദമാക്കി പ്രസംഗകൻ റവ. ഫാ. അബിൻ പി. ജേക്കബ് ക്ലാസെടുക്കും.
കോണ്‍ഫറൻസിന്റെ നടത്തിപ്പിനായി റവ. ഫാ. ജോഷ്വ ജോർജ്ജ് (ബിനോയ് അച്ചൻ ) കണ്‍വീനറായും സ്മിതാ ഗീവർഗീസ് സെക്രട്ടറി, സ്റ്റീഫൻ ജോർജ് ട്രഷററായും വിപുലമായ കമ്മിറ്റി പ്രവർത്തിക്കുന്നു.
റിപ്പോർട്ട്: ചാർളി പടനിലം
സൗത്ത് വെസ്റ്റ് ഭദ്രാസനത്തിന്റെ ഡാളസ് റീജണൽ കോണ്‍ഫറൻസ് കരോൾട്ടൻ സെൻറ് മേരീസ് ചർച്ചിൽ
10:07 PM May 18, 2018 | Deepika.com