വാഷിംഗ്ടൺ: യുഎസിലെ ന്യൂ ജെഴ്സിയിൽ സ്കൂൾ ബസ് ട്രക്കുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടു പേർ മരിച്ചു. 43 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വ്യാഴാഴ്ച രാവിലെ മൗണ്ട് ഒലിവിൽ ന്യൂ ജെഴ്സി ദേശീയ പാതയിലായിരുന്നു അപകടം.
ഒരു വിദ്യാർഥിയും അധ്യാപകനുമാണ് മരിച്ചത്. ബസിൽ 38 വിദ്യാർഥികളും ഏഴ് മുതിർന്നവരുമാണ് ഉണ്ടായിരുന്നത്. വാട്ടർലൂവിലെ ഈസ്റ്റ് ബ്രൂക് മിഡിൽ സ്കൂളിലെ വിദ്യാർഥികൾ പഠനയാത്ര നടത്തുന്നതിനിടെയാണ് അപകടം. മൂന്നു ബസുകളിലായാണ് വിദ്യാർഥികൾ പഠനയാത്ര പോയത്. മറ്റു രണ്ടു ബസുകളും അപകടത്തിൽപെട്ടില്ല.
ന്യൂ ജെഴ്സിയിൽ സ്കൂൾ ബസിൽ ട്രക്ക് ഇടിച്ച് രണ്ടു പേർ മരിച്ചു
09:49 PM May 18, 2018 | Deepika.com