ഷിക്കാഗോ: അതിപ്രശസ്ത അമേരിക്കന്‍ ചിത്രകാരൻ കെറി ജയിംസ് മാർഷലിന്റെ പെയിന്റിംഗ് 2.11 കോടി ഡോളറിനു(142.99 കോടി രൂപ) ലേലത്തിൽ വിറ്റു. "പാസ്റ്റ് ടൈംസ്' എന്നറിയപ്പെടുന്ന ചിത്രമാണ് റിക്കാർഡ് തുകയ്ക്ക് വിറ്റത്. ആഫ്രിക്കൻ-അമേരിക്കൻ ജീവിതത്തിന്റെ നേർകാഴ്ച്ചകളാണ് ചിത്രത്തിലൂടെ മാർഷലിൽ കാണിക്കുന്നത്.
ഷിക്കാഗോയിലെ മെട്രോ പോളിറ്റൻ പീർ എക്പൊസിഷൻ അഥോറിറ്റിയാണ്(എംപിഇഎ) ചിത്രം ലേലത്തിൽ വച്ചത്. ചിത്രം സ്വന്തമാക്കിയ വ്യക്തിയുടെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. 1997ൽ ലോസ് ആഞ്ചലസിലെ കൊപ്ലിൻ ഗാലറിയിൽ നിന്ന് 25,000 ഡോളർ മാത്രം മുടക്കിയായിരുന്നു എംപിഇഎ ചിത്രം വാങ്ങിയത്.
പാസ്റ്റ് ടൈംസ്' 142 കോടി രൂപയ്ക്ക് ലേലത്തിൽ വിറ്റു
05:12 PM May 18, 2018 | Deepika.com