പ്രൊ​ഫ. റീ​ഗ​ൻ ഗു​റം​ഗ് രാ​ജ്യാ​ന്ത​ര സൈ​ക്കോ​ള​ജി സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ്

09:57 PM May 17, 2018 | Deepika.com
വി​സ്കോ​ണ്‍​സി​ൽ: വി​സ്കോ​ണ്‍​സി​ൽ യൂ​ണി​വേ​ഴ്സി​റ്റി സൈ​ക്കോ​ള​ജി പ്രൊ​ഫ​സ​റും ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ വം​ശ​ജ​നു​മാ​യ റീ​ഗ​ൻ ഗു​റം​ഗ് രാ​ജ്യാ​ന്ത​ര സൈ​ക്കോ​ള​ജി സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. 2018 മു​ത​ൽ മൂ​ന്നു വ​ർ​ഷ​ത്തേ​ക്കാ​ണ് പ്ര​സി​ഡ​ന്‍റി​ന്‍റെ കാ​ലാ​വ​ധി.

നി​ര​വ​ധി ശാ​സ്ത്രീ​യ ഗ്ര​ന്ഥ​ങ്ങ​ളു​ടെ ര​ച​യി​താ​വാ​യ റീ​ഗ​ൻ നി​ര​വ​ധി പ്ര​സി​ദ്ധീ​ക​ര​ണ​ങ്ങ​ളു​ടെ സ​ഹ എ​ഡി​റ്റ​റാ​യും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. ബോം​ബെ​യി​ൽ ജ​നി​ച്ചു വ​ള​ർ​ന്ന റീ​ഗ​ൻ യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് വാ​ഷിം​ഗ്ട​ണി​ൽ നി​ന്നാ​ണു പി​എ​ച്ച്ഡി നേ​ടി​യ​ത്.

1999ൽ ​യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് വാ​ഷിം​ഗ്ട​ണി​ൽ ഹെ​ൽ​ത്ത് സൈ​ക്കോ​ള​ജി​സ്റ്റാ​യി​ട്ടാ​ണ് ഒൗ​ദ്യോ​ഗി​ക ജീ​വി​തം ആ​രം​ഭി​ച്ച​ത്. ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സൊ​സൈ​റ്റി​യി​ൽ 1150 ചാ​പ്റ്റ​റു​ക​ൾ യു​എ​സി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടെ​ന്നും സം​ഘ​ട​ന​യു​ടെ പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​തി​ൽ അ​ഭി​മാ​നി​ക്കു​ന്നു​വെ​ന്നും റീ​ഗ​ൻ പ​റ​ഞ്ഞു.

റി​പ്പോ​ർ​ട്ട്: പി. ​പി. ചെ​റി​യാ​ൻ