തുടര്‍ന്നു സിനിമാതാരം ബിജു മേനോന്റെ നേതൃത്വത്തിലുള്ള 'മധുരം 18' എന്ന മെഗാഷോ അരങ്ങേറി. പ്രസിദ്ധ സിനിമാ സംവിധായകന് ഷാഫി സംവിധാനം ചെയ്ത മധുരം 18ല്‍ ശ്വേത മേനോന്, മിയ, ഗായത്രി സുരേഷ്, ഷാജോണ്‍, രാഹുല്‍ മാധവ് അടക്കം ഇരുപതോളം സിനിമാ താരങ്ങള്‍ അണിനിരന്നു.
ലോക കേരള സഭ മെമ്പര്‍ ഷിബു പിള്ള, കാന്‍ ഔട്ട് റീച്ച് ചെയര്മാന് ശങ്കര്‍ മന, കാന്‍ ക്രിക്കറ്റ് ടീമിനു വേണ്ടി ക്യാപ്റ്റന്‍ രാകേഷ കൃഷ്ണന് എന്നിവരെ മധുരം 18 സംവിധായകന് ഷാഫി മൊമന്റൊ നല്കി ആദരിച്ചു. കാന്‍ ത്രൈമാസികയായ കാഞ്ചനത്തില്‍ പ്രസിദ്ധീകരിച്ച കൃതികള്‍ക്കുള്ള അവാര്‍ഡുകള്‍ ഡോ: സൂശീല സോമരാജനും, കുമാരി ദിയ മനോജും, കാഞ്ചനം പേര് നിര്‍ദ്ദേശിച്ചതിനുള്ള പാരിതോഷികം അനില്‍കുമാര്‍ ഗോപാലകൃഷ്ണനും ബിജു മേനോനില്‍ നിന്നും ഏറ്റുവാങ്ങി. പത്തു വര്‍ഷത്തെ കാനിന്റെ പ്രവര്‍ത്തന മികവ് വെളിപ്പെടുത്തുന്ന ഹൃസ്വ ചിത്ര പ്രദര്‍ശനവും ഉണ്ടായിരുന്നു.
റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം