സാൽമിയ. സമാഗതമായ പരി. റംസാൻ കുട്ടികൾക്ക് ഖുർആൻ പരമാവധി മനഃപാഠമാക്കാൻ സഹായകമാകുന്ന ന്ധറംസാൻ ഹിഫ്ൽ പദ്ധതിന്ധ നടപ്പിലാക്കുമെന്ന് കുവൈത്ത് കേരള ഇസ്ലാഹി സെൻറർ സാൽമിയ യൂനിറ്റ് ഭാരവാഹികൾ പത്രക്കുറിപ്പിൽ അറിയിച്ചു. റംസാൻ എല്ലാ ദിവസവും പഠനക്ലാസും നോന്പുതുറയും നടക്കുന്ന സാൽമിയ അമ്മാൻ സ്ട്രീറ്റിലെ അൽ റാഷിദ് ഹോസ്പിറ്റലിന് എതിർവശത്തുള്ള മലയാള ഖുത്ബ നടക്കുന്ന മസ്ജിദ് ലത്തീഫ അൽ നിമിഷ് കേന്ദ്രീകരിച്ചു തികച്ചും സൗജന്യമായി റമദാനിലെ എല്ലാ ദിവസവും അസർ നമസ്കാരശേഷം ആയിരിക്കും ക്ലാസ്.
ഓരോരുത്തരും നിലവിൽ മനഃപാഠമാക്കിയതിനെ അപേക്ഷിച്ചായിരിക്കും പുതിയ പാഠങ്ങൾ നൽകുന്നത്. ഏഴ് വയസും അതിനു മുകളിലുള്ളവർക്കും, ഖുർആൻ നോക്കി ഓതാൻ അറിയുന്നവർക്കുമാണ് പ്രവേശനം. പങ്കെടുക്കുന്നവർക്ക് സർട്ടിഫിക്കറ്റും, കൂടുതൽ മനഃപാഠമാക്കുന്ന മൂന്നു പേർക്ക് സമ്മാനങ്ങളും ഉണ്ടായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഓണ്‍ലൈനിൽ രജിസ്റ്റർ ചെയ്യുന്നവർക്ക് മാത്രമാണ് അവസരം. ( https://goo.gl/forms/0okRvhBrgyT1rVxr2) .
കൂടുതൽ വിവരങ്ങൾക്ക്: 51426328, 66014181
റിപ്പോർട്ട്: സലിം കോട്ടയിൽ
റംസാൻ കുട്ടികൾക്ക് ഖുർആൻ മനഃപാഠമാക്കാൻ ഒരു സുവർണാവസരം
11:01 PM May 16, 2018 | Deepika.com