കുവൈത്ത് (കബ്ദ്): കബ്ദിലെ ഫാമുകളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്കായി മേയ് 11 വെള്ളിയാഴ്ച രാവിലെ ഏഴു മുതൽ പതിനൊന്നര വരെ കബ്ദിലെ ഐപിസി ഫാം ഹൗസിൽ സൗജന്യ മെഡിക്കൽ ക്യാന്പ് സംഘടിപ്പിച്ചു. കുവൈത്ത് കേരള ഇസ്’ലാഹീ സെന്റർ സോഷ്യൽ വെൽഫെയർ വിഭാഗത്തിനു കീഴിലുള്ള കെകെഐസി മെഡി കെയർ ഒറ്റപ്പെട്ട തൊഴിലിടങ്ങളിൽ പാവപ്പെട്ട തൊഴിലാളികൾക്ക് സൗജന്യ വൈദ്യസഹായമെത്തിക്കുന്ന പദ്ധതിയുടെ ഭാഗമായി നടത്തുന്ന ഒന്നാമത്തെ ക്യാന്പാണ്.
പ്രധാനമായും ജീവിതശൈലീ രോഗങ്ങൾക്ക് ഉൗന്നൽ നൽകിയ ക്യാന്പിൽ നാലു ഡോക്ടർമാരു0 10 പാരാമെഡിക്കൽ സ്റ്റാഫും പരിശോധനകൾക്ക് നേതൃത്വം നൽകി അവശ മരുന്നുകളും സൗജന്യമായി ലഭ്യമാക്കി. 200ൽ അധികം രോഗികൾ ഉപയോഗപെടുത്തി. നിശ്ചിത ഇടവേളകളിൽ ഇതു പോലെയുള്ള ക്യാന്പുകൾ കുവൈത്തിന്റെ വിവിധ ഭാഗങ്ങളിൽ സംഘടിപ്പിക്കുമെന്ന് കെകെഐസി. മെഡികെയർ ഭാരവാഹികൾ അിയിച്ചു.
റിപ്പോർട്ട്: സലിം കോട്ടയിൽ
കബ്ദിലെ ഫാം തൊഴിലാളികൾക്കായി സൗജന്യ മെഡിക്കൽ ക്യാന്പ് സംഘടിപ്പിച്ചു
10:59 PM May 16, 2018 | Deepika.com