കുവൈത്തിലെ പ്രവാസി സാമൂഹ്യ സാസ്കാരിക രംഗത്ത് നൽകിയ സംഭാവനകളെ മാനിച്ച് സാം പൈനംമൂട്, വിഭീഷ് തിക്കോടി എന്നിവരെ രാഗ് തരംഗ് സ്കൂൾ ഓഫ് മുസിക്കിന് വേണ്ടി ഭാരതീയ വിദ്യാഭവൻ സ്മാർട്ട് സ്കൂൾ പ്രിൻസിപ്പൽ മഹേഷ് അയ്യർ, ജീവ കാരുണ്യ പ്രവർത്തകൻ മനോജ് മാവേലിക്കര എന്നിവർ ആദരിച്ചു.
തുടർന്ന് പ്രശസ്ത വയലിൻസ്റ്റ് കരുനാഗപ്പള്ളി ബാലമുരളി, മൃദംഗ വിദ്വാൻ അരുണ്‍ നാരായണൻ , മോർ ശംഖ് വിദഗദ്ധൻ മനോജ് മാവേലിക്കര , സംഗീത സംവിധായകൻ മനോജ് കാഞ്ഞങ്ങാട് എന്നിവരുടെ നേതൃത്വത്തിൽ 40ൽ പരം വിദ്യാർത്ഥികളുടെ സംഗീത കച്ചേരി അരേങ്ങറി. ചടങ്ങിൽ കവി ചുണ്ടമല ജോജി പകലോമറ്റം, ഭാരതീയ സംഗീത സഭ പ്രധിനിധി അനിൽ പി.കെ എന്നിവർ ആശംസകളർപ്പിച്ചു. അനിൽ കുമാർ സ്വാഗതമാശംസിച്ച രാഗോത്സവത്തിന് രമ്യ ശിരീഷ് അവതാരകയായി.
റിപ്പോർട്ട്: സലിം കോട്ടയിൽ