കുവൈത്ത് സിറ്റി: ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി സജി ചെറിയാനെ വിജയിപ്പിക്കണമെന്ന് കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് അഭ്യർത്ഥിച്ചു. സ്ഥാനാർത്ഥി സജി ചെറിയാനെ വിജയിപ്പിക്കുന്നതിനായി കല കുവൈത്തിന്റെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പ് കണ്വൻഷൻ സംഘടിപ്പിച്ചു.
അബ്ബാസിയ കല സെന്ററിൽ കല കുവൈത്ത് പ്രസിഡന്റ ആർ.നാഗനാഥന്റെ അധ്യക്ഷതയിൽ ചേർന്ന കണ്വൻഷൻ പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർ എൻ. അജിത്ത് കുമാർ ഉദഘാടനം ചെയ്തു. കല കുവൈത്ത് കേന്ദ്ര കമ്മിറ്റി അംഗം സി.കെ നൗഷാദ് സംസാരിച്ചു. ജനറൽ സിക്രട്ടറി സജി തോമസ് മാത്യു സ്വാഗതവും, വൈസ് പ്രസിഡന്റ പ്രസീത് കരുണാകരൻ നന്ദിയും പറഞ്ഞു. ഗോപകുമാർ കണ്‍വീനറും , റെബി ചെന്നിത്തല, റോണി കുര്യൻ ജോറി എന്നിവർ ജോയിന്റ് കണ്വീനർമാരാരുമായി 101 അംഗ കമ്മിറ്റി രൂപീകരിച്ചു.
റിപ്പോർട്ട്: സലിം കോട്ടയിൽ
കല കുവൈത്തിന്റെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പ് കണ്വൻഷൻ സംഘടിപ്പിച്ചു
10:56 PM May 16, 2018 | Deepika.com