മഞ്ചേരി : ശക്തമായ മത്സരം നടക്കുന്ന ലോകത്ത് ബിസിനസിൽ വ്യക്തി ബന്ധങ്ങളുടെ പ്രാധാന്യം വർദ്ധിക്കുന്നുവെന്ന് ഐഡിയ ഫാക്ടറി ചെയർമാൻ മഞ്ചേരി നാസർ അഭിപ്രായപ്പെട്ടു. ഖത്തറിലെ മീഡിയ പ്ലസ് പ്രസിദ്ധീകരിച്ച ഖത്തർ ബിസിനസ് കാർഡ് ഡയറക്ടറിയുടെ പ്രകാശനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൂടുതൽ നെറ്റ്വർക്കുകൾ സ്ഥാപിക്കുകയും വ്യക്തികളുമായി ബന്ധപ്പെടുകയും ചെയ്യുന്നവർക്കാണ് ബിസിനസ് രംഗത്ത് വിജയം കരസ്ഥമാക്കാൻ കൂടുതൽ സാധ്യമാവുക. വിവിധ മേഖലയിൽ പ്രവർത്തിക്കുന്ന ആളുകളുമായി ബന്ധം സ്ഥാപിക്കാനും അവരവരുടെ ബിസിനസിനെ പരസ്പരം പരിചയപ്പെടുത്താനും അത് വിനിമയം നടത്തുവാനുമൊക്കെ വളരെ സൗകര്യമായ ഒരു പ്രസിദ്ധീകരണമാണ് ബിസിനസ് കാർഡ് ഡയറക്ടറിയെന്ന് അദ്ദേഹം പറഞ്ഞു.
മെക്കോണ്‍ എഞ്ചിനയറിംഗ് കണ്‍സോർഷ്യം മാനേജിംഗ് ഡയറക്ടർ ദ്വാരക ഉണ്ണി അദ്യ പ്രതി ഏറ്റുവാങ്ങി. ലോകത്തിലെ തന്നെ ഏറ്റവും പുരോഗമിച്ച രാജ്യം എന്ന നിലക്ക് ഖത്തറുമായി കൂടുതൽ വ്യാപാര ബന്ധം മെച്ചപ്പെടുത്തുന്നതിന് സഹായകരമായ പ്രസിദ്ധീകരണമാണ് ഖത്തർ ബിസിനസ് കാർഡ് ഡയറക്ടറി എന്ന് ആദ്യ പ്രതി സ്വീകരിച്ച് സംസാരിച്ച ദ്വാരക ഉണ്ണി പറഞ്ഞു.
ലോകത്തിലെ തന്നെ ഏറ്റവും വലിയ ബിസിനസ് ഡയറക്ടറി ഇൻഡോ ഗൾഫ് ബിസിനസ് കോറിഡോർ എന്ന നിലക്ക് പരിചയപ്പെടുത്തുന്പോൾ ഇന്ത്യയിലെയും ഖത്തറിലെയും സംരംഭകരെ കോർത്തിണക്കാനും പരസ്പരം വിജയകരമായ രീതിയിൽ ബിസിനസിന് ഉത്തേജനം നൽകാനുമാണ് മീഡിയ പ്ളസ് ആഗ്രഹിക്കുന്നതെന്ന് ചടങ്ങിൽ സംസാരിച്ച മീഡിയ പ്ളസ് സിഇഒ ഡോ. അമാനുല്ല വടക്കാങ്ങര അഭിപ്രായപ്പെട്ടു.
ബ്രാൻഡ് പ്ലസ് മാനേജിംഗ് ഡയറക്ടർ ജാഫർ മാനു, കേരള ഭൂഷണം ജനറൽ മാനേജർ ജൗഹറലി തങ്കയത്തിൽ, ലൈലാക് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ അജീഷ് ലൈലാക്, വൈബ് ടെക്നോളജീസ് സി.ഇ.ഒ വിനീഷ് കുമാർ, ഇമേജിനോ ഡിസൈൻസ് മാനേജിംഗ് ഡയറക്ടർ ജാഫർ എടക്കര എന്നിവർ വിശിഷ്ട അതിഥികളായി സംബന്ധിച്ചു.
ബിസിനസിൽ വ്യക്തി ബന്ധങ്ങളുടെ പ്രാധാന്യം വർധിക്കുന്നു : മഞ്ചേരി നാസർ
10:45 PM May 16, 2018 | Deepika.com