കുവൈത്ത് സിറ്റി : കുവൈത്തിൽ കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുകയും അതോടൊപ്പം അവശത അനുഭവിക്കുന്നവർക്ക് ആശ്വാസം നൽകി പ്രവർത്തിക്കുന്ന റോയൽ കളേഴ്സ് കുവൈത്ത് കൂട്ടായ്മ മൂന്നാം വാർഷികം ആഘോഷിച്ചു.
മേയ് 11 നു അബ്ബാസിയ പോപ്പിൻസ് ഹാളിൽ നടന്ന ആഘോഷപരിപാടി ഷാഫി മക്കാത്തിയുടെ അധ്യക്ഷതയിൽ പ്രശസ്ത മാപ്പിളപാട്ട് ഗായകൻ താജുദ്ദീൻ വടകര ഉദ്ഘാടനം ചെയ്തു. പത്രപ്രവർത്തകരായ സത്താർ കുന്നിൽ, ഹബീബുള്ള മുറ്റിച്ചൂർ, ജികെപിഎ ഗ്ലോബൽ ചെയർമാൻ മുബാറക്ക് കാന്പ്രത്ത് , അഷറഫ് കണ്ടി എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു.
ഗൾഫിലെ മാറുന്ന തൊഴിൽ സാധ്യതകൾ മനസിലാക്കി പ്രവാസികൾ നാട്ടിൽ ഒറ്റക്കും കൂട്ടായ്മായും ഇതര വരുമാനാമാർഗങ്ങൾക്ക് ശ്രമങ്ങൾ തുടങ്ങി പുനരധിവാസം സാധ്യമാക്കണമെന്നു മുബാറക്ക് കാന്പ്രത്ത് ആവശ്യപ്പെട്ടു. മാപ്പിള പാട്ടിലൂടെ തന്റെ കഴിവ് തെളിയിച്ച താജുദ്ദീൻ വടകരയേയും, കുവൈത്തിൽ മരണപ്പെടുന്നവരുടെ മൃതദേഹം നാട്ടിലെത്തിക്കാൻ വേണ്ടി പ്രവർത്തിക്കുന്ന കെകഐംഎ മാഗ്നൈറ്റ് അംഗം സലീം കൊമേരി, നാസർ ദിവാനിയ എന്നിവരെ ആദരിച്ചു. അഷറഫ് മക്കാത്തി കൂട്ടായ്മയുടെ പ്രവർത്ത്നത്തെ കുറിച്ച് വിവരിച്ചു. നാസർ ദിവാനിയ, സിന്ധു യോഹന്നാൻ, അബ്ദുള്ള കടവത്ത്, അഖിൽ, സൽമാൻ, അനീഷ്, നസീമ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
റിപ്പോർട്ട്: സലിം കോട്ടയിൽ
റോയൽ കളേഴ്സ് കുവൈത്ത് വാർഷികാഘേഷം നടത്തി
10:43 PM May 16, 2018 | Deepika.com