മനാമ: നാൽപതു വർഷത്തെ ബഹ്റൈനിലെ പ്രവാസജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന അത്തിപ്പറ്റ സെയ്തലവി ഉസ്താദിന് കെഎംസിസി ബഹറൈൻ മലപ്പുറം ജില്ല കമ്മിറ്റി യാത്രയയപ്പു നൽകി.
കെഎംസിസി മലപ്പുറം ജില്ലാ കമ്മിറ്റി ആദ്യമായി ബഹ്റൈനിൽ രൂപീകരിക്കാനും കെഎംസിസിയെ കെട്ടിപ്പടുക്കാനും ഏറെ കഷ്ടപ്പെട്ട വലിയ വ്യക്തിത്വമാണ് മലപ്പുറം ജില്ലയിലെ അത്തിപ്പറ്റ സ്വദേശിയായ സൈതലവി ഉസ്താദ്. കഐംസിസിക്കു പുറമെ സമസ്ത ബഹ്റൈൻ ഘടകത്തിന്റെയും സ്ഥാപക കമ്മറ്റി ഭാരവാഹിയാണ്. ബഹ്റൈനിൽ മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മലപ്പുറം ഒരുമ എന്ന് കുടുംബ സംഗമത്തിൽ വച്ചാണ് യാത്രയയപ്പു ചടങ്ങ് നടന്നത്.
സൈതലവി ഉസ്താദിന് ബഹ്റൈൻ കെഎംസിസി യാത്രയയപ്പു നൽകി
10:39 PM May 16, 2018 | Deepika.com