ഫിലഡൽഫിയ: അക്ഷര നഗരിയായ കോട്ടയത്തുനിന്നും അറിവിന്റെ ചിറകിലേറി ശാസ്ത്രലോകത്തിന്റെ നെറുകയിലെത്തിയ പദ്മഭൂഷണ് ഡോ. ഇ.സി. ജോർജ് സുദർശന്റെ വേർപാടിൽ ഫിലഡൽഫിയയിലെ കലാ മലയാളി അസോസിയേഷൻ അനുശോചിച്ചു.
കലയുടെ ചിരകാല സുഹൃത്തും അമേരിക്കയിലെ മലയാളി മുന്നേറ്റങ്ങളുടെ വഴികാട്ടിയുമായിരുന്നു ഡോ. സുദർശൻ എന്നു കലാ പ്രസിഡന്റ് ഡോ. ജയിംസ് കുറിച്ചി അനുസ്മരിച്ചു. പേരിലും പെരുമാറ്റത്തിലും ഭാരതീയത പുലർത്തിയിരുന്ന ഡോ. സുദർശൻ പരന്പരാഗത ശാസ്ത്ര സങ്കല്പങ്ങളോട് അറിവിന്േറയും തെളിവിന്േറയും അടിസ്ഥാനത്തിൽ പോരടിക്കുന്പോഴും താൻ ഒരു മലയാളിയാണെന്നതിൽ ഏറെ അഭിമാനിച്ചിരുന്നുവെന്ന് മുൻ ഫോമ പ്രസിഡന്റ് ജോർജ് മാത്യു പ്രസ്താവിച്ചു.
റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം
ഡോ. ഇ.സി. ജോർജ് സുദർശന്റെ നിര്യാണത്തിൽ കല മലയാളി അസോസിയേഷൻ അനുശോചിച്ചു
10:32 PM May 16, 2018 | Deepika.com