ഫിലഡൽഫിയ: ലോക മലയാളികളുടെ അഭിമാനവും പ്രശസ്ത ഭൗതിക ശാസ്ത്രജ്ഞനുമായ പത്മഭൂഷണ്‍ ഇ.സി.ജി. സുദർശന്റെ വേർപാടിൽ കോട്ടയം അസോസിയേഷന്റെ പ്രത്യേക യോഗം ജോബി ജോർജിന്റെ (പ്രസിഡന്റ്) അധ്യക്ഷതയിൽ ചേർന്ന് അനുശോചനപ്രമേയം അവതരിപ്പിച്ചു.
പ്രവാസ ജീവിതത്തിൽ നാടിനു മുതൽ കൂട്ടായിട്ടുള്ള വിവിധ പദ്ധതികൾ സർക്കാർ തലത്തിലുള്ള ഇടപെടലുകളിലൂടെ നടത്തുകയും ശാസ്ത്ര ലോകത്തിലെ തന്റെ നേട്ടങ്ങൾ തലമുറകൾക്ക് പ്രയോജനപ്പെടുത്തുകയും ചെയ്ത വ്യക്തിയാണ് സുദർശൻ.
കോട്ടയം സ്വദേശിയും പാക്കിൽ എണ്ണക്കൽ കുടുംബാംഗവുമായ ഡോ. എണ്ണക്കൽ ചാണ്ടി ജോർജ് സുദർശന്റെ ദുഃഖാർത്തരായ കുടുംബാംഗങ്ങളോടൊപ്പം കോട്ടയം അസോസിയേഷനും പങ്കുചേരുന്നതായി പത്രകുറിപ്പിൽ അറിയിച്ചു.
റിപ്പോർട്ട്: ജീമോൻ ജോർജ്
ഇ.സി.ജി. സുദർശന്റെ നിര്യാണത്തിൽ കോട്ടയം അസോസിയേഷൻ അനുശോചിച്ചു
10:27 PM May 16, 2018 | Deepika.com