ഡാളസ്: നോർത്ത് അമേരിക്കാ യൂറോപ്പ് മർത്തോമ്മാ ഭദ്രാസനം സൗത്ത് വെസ്റ്റ് റീജണ്‍ (എ) മർത്തോമ സന്നദ്ധ സുവിശേഷക സംഘ സമ്മേളനം മേയ് 18 ന് വൈകിട്ട് ഡാളസ് മാർത്തോമ്മാ ചർച്ച് (ഫാർമേഴ്സ് ബ്രാഞ്ചിൽ) വച്ചു ചേരുമെന്ന് സെക്രട്ടറി സജി ജോർജ് അറിയിച്ചു.
ഓക്ലഹോമ, കൊളറാഡൊ, കാൻസസ്, ഡാളസ് സെന്റ് പോൾസ്, സെഹിയോൻ, കരോൾട്ടൻ, ഫാർമേഴ്സ്, ബ്രാഞ്ച് ഇടവകകളിൽ നിന്നുള്ള പാരീഷ് മിഷൻ അംഗങ്ങൾ പങ്കെടുക്കുന്ന മീറ്റിംഗിൽ റവ. മാത്യു മാത്യൂസ് ധ്യാന പ്രസംഗം നടത്തും.
സെഹിയോൻ മാർത്തോമ്മാ ചർച്ച് ഇടവക വികാരിയായി ചുമതലയേറ്റെടുത്ത റവ. മാത്യു (മനോജച്ചൻ) പ്രഭാഷകനാണ്. എല്ലാ അംഗങ്ങളും മീറ്റിംഗിൽ പങ്കെടുക്കണമെന്ന് സെക്രട്ടറി അഭ്യർഥിച്ചു.
വിവരങ്ങൾക്ക്: സജി ജോർജ്: 214 714 0838.
റിപ്പോർട്ട്: പി.പി. ചെറിയാൻ
മർത്തോമ്മാ സന്നദ്ധ സുവിശേഷക സംഘ സമ്മേളനം 18 ന്
10:26 PM May 16, 2018 | Deepika.com