ഹൂസ്റ്റണ്‍: ഹൂസ്റ്റണിലും സമീപപ്രദേശങ്ങളിലുമായി വസിക്കുന്ന മല്ലപ്പള്ളിക്കാരുടെ കൂട്ടായ്മയായ മല്ലപ്പള്ളി സംഗമത്തിന്റെ ഈ വർഷത്തെ പിക്നിക് മേയ് 19നു ശനിയാഴ്ച രാവിലെ 9 മുതൽ 3 വരെ നടത്തപെടുന്നതാണ്. പ്രകൃതിരമണീയത നിറഞ്ഞു നിൽക്കുന്ന ഓയിസ്റ്റർ ക്രീക്ക് പാർക്കിൽ (Oyster Creek Park, 4033, Hwy 6, Sugar Land, TX 77478) വച്ചു നടത്തപെടുന്ന പിക്നിക്കിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി കണ്‍വീനർ റെസ്ലി മാത്യു അറിയിച്ചു.
കൊച്ചുകുട്ടികൾ മുതൽ മുതിർന്നവർക്ക് വരെ പങ്കെടുക്കാവുന്ന വൈവിധ്യമാർന്ന പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. വിവിധ തരം മത്സരങ്ങളും രുചികരമായ ഭക്ഷണവും പിക്നികിനെ വേറിട്ടതാക്കും. മത്സര വിജയികൾക്ക് നിരവധി സമ്മാനങ്ങളും ക്രമീകരിച്ചിട്ടുണ്ടെന്നു പ്രസിഡന്റ് ചാക്കോ നൈനാൻ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക; 8326617555
റിപ്പോർട്ട്: തോമസ് മാത്യു
മല്ലപ്പള്ളി സംഗമം പിക്നിക് മേയ് 19നു ശനിയാഴ്ച
10:17 PM May 16, 2018 | Deepika.com