ടാന്പാ: ടാന്പായിലെ അയ്യപ്പഭക്തരുടെ ചിരകാല അഭിലാഷമായ അയ്യപ്പക്ഷേത്രം യാഥാർത്ഥ്യമാകുന്നു. വരുന്ന മേയ് 22 മുതൽ 28 വരെ നടക്കുന്ന മഹാ കുംഭാഭിഷേക ചടങ്ങുകളിലൂടെ ക്ഷേത്രം ഭക്തജനങ്ങൾക്കായി തുറന്നുകൊടുക്കും. നോർത്ത് അമേരിക്കയിൽ ആദ്യമായി ശബരിമല ക്ഷേത്രത്തിന്റെ പതിനെട്ട് പടികളുടെ പുനരാവിഷ്കാരം ടാന്പാ അയ്യപ്പക്ഷേത്രത്തിൽ (6829 Maple Lane, Tampa, FL 33610) ഉണ്ടാകും.
മേയ് 27നു രാവിലെ 5.45 മുതൽ 7.45 വരെ ന്ധപ്രാണ പ്രതിഷ്ഠ’കർമ്മങ്ങൾ നടക്കും. അന്നു വൈകുന്നേരത്തോടെ ഇരുമുടിക്കെട്ടുകളുമായി ശരണംവിളികളോടെ ഭക്തർക്ക് 18 പടികൾ ചവട്ടി കടന്ന് ലോകപാപങ്ങളിൽ നിന്നു മുക്തിനേടി, ന്ധതത്വമസി’ എന്ന പൊരുൾ തിരിച്ചറിഞ്ഞ് അയ്യപ്പദർശനം നടത്താവുന്നതാണ്. ഈ ദിവ്യമുഹൂർത്തത്തിൽ ഭാഗമാകാനും അനുഗ്രഹങ്ങൾ നേടാനും ഏവരേയും ഭാരവാഹികൾ കുടുംബസമേതം ക്ഷണിക്കുന്നു.
2000ൽ രൂപംകൊണ്ട ശ്രീഅയ്യപ്പ സൊസൈറ്റി ഓഫ് താന്പാ (എസ്എഎസ്ടിഎ)യുടെ വളരെ നാളത്തെ പ്രാർത്ഥനയുടേയും പരിശ്രമത്തിന്േറയും ഫലമാണ് ശ്രീഅയ്യപ്പക്ഷേത്രം. തുടർച്ചയായി അയ്യപ്പദർശനത്തിന് നാട്ടിൽ പോകേണ്ടിയിരുന്ന അയ്യപ്പഭക്തർക്ക് ഇനി ടാന്പായിൽ അയ്യപ്പദർശന പുണ്യം ലഭിക്കും. ക്ഷേത്രത്തിൽ ഗണപതി, മുരുകൻ, ശിവൻ, നാരായണൻ, മാളികപ്പുറത്തമ്മ എന്നീ പ്രതിഷ്ഠകളും ഉണ്ടാകും.
മേയ് 22 മുതൽ 28 വരെ നടക്കുന്ന കുംഭാഭിഷേക ചടങ്ങുകൾക്ക് മുൻ ശബരിമല മേൽശാന്തി മേലേപ്പള്ളിൽ ഈശ്വരൻ നന്പൂതിരി മുഖ്യകർമ്മിയായിരിക്കും. ഈ മഹാസംരംഭത്തിന് സഹായികളാകാൻ ആഗ്രഹിക്കുന്നവരും ധനസഹായം നൽകാൻ താത്പര്യമുള്ളവരും എക്സിക്യൂട്ടീവ് കമ്മിറ്റിയുമായി ബന്ധപ്പെടുക.
കൂടുതൽ വിവരങ്ങൾക്ക്: വിജയ് (813 220 1999), കൗശിക് (813 470 8202), ഗോകുൽ (813 220 9415), ടി. ഉണ്ണികൃഷ്ണൻ (813 334 0123), പ്രദീപ് (813 765 5374), അനിൽ (813 748 8498).
റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം
ടാന്പാ ശ്രീ അയ്യപ്പക്ഷേത്രത്തിൽ മഹാകുംഭാഭിഷേകം മേയ് 22 മുതൽ 28 വരെ
05:52 PM May 16, 2018 | Deepika.com