ദുബായ്: വിശുദ്ധ റംസാൻ മാസം പ്രമാണിച്ച് 1239 തടവുകാർക്ക് മോചനം നൽകാൻ യുഎഇ ഭരണാധികാരികൾ തീരുമാനിച്ചു. 935 തടവുകാരെ വിട്ടയ്ക്കാൻ യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ ഉത്തരവിട്ടു. 304 തടവുകാർക്ക് മാപ്പു നൽകി ജയിൽമോചിതരാക്കാൻ ഷാർജ ഭരണാധികാരി ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയും ഉത്തരവിട്ടു. വിവിധ കുറ്റകൃത്യങ്ങളിൽ ശിക്ഷ അനുഭവിക്കുന്നവർക്കാണ് കുടുംബവുമായി ഒത്തുചേരാൻ അവസരമൊരുങ്ങുന്നത്.
റിപ്പോർട്ട്: അനിൽ സി. ഇടിക്കുള
റംസാൻ വ്രതാരംഭം: യുഎഇയിൽ 1239 തടവുകാർക്ക് മോചനം
11:11 PM May 15, 2018 | Deepika.com