രക്തദാനപ്രവർത്തനത്തിൽ കഐംസിസി നടത്തുന്ന പ്രവർത്തനം മഹത്തരമാണെന്ന് കിംഗ് ഹമദ് യൂണിവേഴ്സിറ്റി അധികൃതർ പറഞ്ഞു. കഴിഞ്ഞ ദേശീയ ദിനത്തോട് അനുബന്ധിച്ചു നിരവധി പേർ രക്തം ദാനം ചെയ്തിരുന്നു. രക്ത ദാന പ്രവർത്തനത്തിൽ ജീവസ്സുറ്റ പ്രവർത്തനങ്ങളാണ് കഐംസിസി യുടെ ജീവസ്പർശം വർഷങ്ങളായി നടത്തി വരുന്നത്.
രക്തദാന പ്രവർത്തനത്തിൽ കഴിഞ്ഞ ഒന്പതു വർഷത്തിനുള്ളതിൽ ഇരുപത്തിയഞ്ചു ക്യാന്പുകളിലായി നാലായിരത്തോളം പേരാണ് രക്തം ദാനം ചെയ്തത്. കൂടാതെ ഇരുപത്തിനാലു മണിക്കൂറും പ്രവർത്തിക്കുന്ന വാളണ്ടിയർ ടീമും കഐംസിസിയ്ക്കുണ്ട്. രക്ത ദാന പ്രവർത്തനത്തിന് മാത്രമായി ജിസിസിയിൽ ആദ്യമായി ബ്ലഡ് ബുക്ക് എന്ന പേരിൽ മൊബൈൽ ആപ്ലിക്കേഷനും ജീവസ്പർശം എന്ന പേരിൽ വെബ് സൈറ്റും പ്രവർത്തിച്ചു വരുന്നു. കൂടാതെ കേരളത്തിലുടനീളം സ്പർശം ബ്ലഡ് ഡോണേഴ്സ് ഫോറവുമായി സഹകരിച്ചു രക്ത ദാന പ്രവർത്തനം നടത്തിവരുന്നു .
കഴിഞ്ഞ കാലഘട്ടങ്ങളിൽ നടത്തിയ രക്തദാന പ്രവർത്തനത്തിന് ബഹ്റൈൻ ആരോഗ്യ മന്ത്രിയുടെ അപ്രീസിയേഷൻ അവാർഡും ബഹ്റൈൻ പ്രതിരോധ മന്ത്രാലയം റോയൽ മെഡിക്കൽ സർവീസ് പുരസ്കാരവും ആരോഗ്യ വകുപ്പിന്റെ പ്രശംസാ പത്രവും ലഭിച്ചിട്ടുണ്ട്.