അൽകോബാർ: മുതിർന്ന പ്രവാസിയും റാക്കയിലെ സാമൂഹ്യ ജീവകാരുണ്യ രംഗത്തെ നിറസാന്നിധ്യവും റാക്ക ഏരിയാ കെഎംസിസി സീനിയർ വൈസ്പ്രസിഡന്റുമായ ആലിക്കോയ ഫറോക്ക് തന്റെ മുപ്പത്തിയാറു വർഷത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്നു.
1982ൽ ഖത്തീഫിലെ അൽ ഖഹ്ത്വാനി നിർമ്മാണ കന്പനിയിൽ ഫോർമാനായി ജീവിതമാരഭിച്ച അദ്ദേഹം സാമൂഹ്യ ജീവകാരുണ്യ പ്രവർത്തനങ്ങളിലും ശ്രദ്ദേയ സാന്നിധ്യമായിരുന്നു. പതിനെട്ട് വർഷമായി കറി പൗഡർ വിതരണ സ്ഥാപനമായ സ്വരൂപ് ട്രേഡിംഗിൽ മാർക്കറ്റിംഗ് സൂപ്പർവൈസറായി സേവനം ചെയ്ത് വരികയായിരുന്നു. ഫറോക്ക് മഹല്ല് അസോസിയേഷൻ, കെ.എം.സി.സി തുടങ്ങിയ നിരവധി വേദികളിലെ സാന്നിധ്യമായിരുന്നു.
റാക്ക കെഎംസിസിയുടെ ആഭിമുഖ്യത്തിൽ ഇക്ബാൽ ആനമങ്ങാടിന്റെ അധ്യക്ഷതയിൽ സംഘടിപ്പിച്ച യാത്രയയപ്പു യോഗം സിദ്ധീഖ് പാണ്ടികശാല ഉദ്ഘാടനം ചെയ്തു. അൽകോബാർ കെഎംസിസി കേന്ദ്രകമ്മിറ്റി ജനറൽ സെക്രട്ടറി സിറാജ് ആലുവ, മൊയ്തീൻ കോയ ചെട്ടിപ്പടി, സലാഹുദ്ധീൻ കരുനാഗപ്പള്ളി, ഷാനവാസ് ബേപ്പൂർ, അബ്ദുൽ മജീദ് ചുങ്കം, ഷൈസ് ഖാൻ നെല്ലിക്കുഴി എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി കലാം മീഞ്ചന്ത സ്വാഗതവും അനസ് പകര നന്ദിയും പറഞ്ഞു.
റിപ്പോർട്ട്: അനിൽ കുറിച്ചിമുട്ടം
ആലിക്കോയ ഫറോക്കിന് റാക്ക കെഎംസിസി യാത്രയയപ്പു നൽകി
11:02 PM May 15, 2018 | Deepika.com