ദമാം: പരിശുദ്ധ റമദാനിൽ മുസ്ലീം ലിഗ് സംസ്ഥാന കമ്മിറ്റിയുടെയും കിഴക്കൻ പ്രവിശ്യാ കെഎംസിസിയുടെ ആഹ്വാന പ്രകാരം നടത്തുന്ന സേവനപ്രവർത്തനങ്ങളുടെ ഭാഗമായി കിഴക്കൻ പ്രവിശ്യാ കഐംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിപുലമായ കാലിക്കറ്റ് സി എച്ച് സെൻറർ റിലീഫ് കാന്പയിൻ സംഘടിപ്പിക്കുമെന്ന് ജില്ലാ കഐംസിസി പ്രവർത്തക കണ്വൻഷൻ പ്രഖ്യാപിച്ചു.
ആയിരക്കണക്കിന് നിരാലംബരായ രോഗികൾക്കും അവരുടെ കൂട്ടിരിപ്പുകാർക്കും ഭക്ഷണം, മരുന്ന്, ചികിത്സാ പരിശോധനകൾ എന്നിവ സൗജന്യ സഹായമായി നൽകുന്ന സി.എച്ച് സെൻറർ പ്രവർത്തനങ്ങളിൽ പ്രവാസി സമൂഹത്തെ കൂടി പങ്കെടുപ്പിക്കുക എന്ന ഉദ്ദേശ്യലക്ഷ്യത്തോടെയാണ് റമദാനിൽ റിലീഫ് കാന്പയിൻ കൊണ്ട് ലക്ഷ്യമാക്കുന്നതെന്നും ഭാരവാഹികൾ വ്യക്തമാക്കി.
ഒ.പി ഹബീബ് അധ്യക്ഷത വഹിച്ച യോഗം സിദ്ദീഖ് പാണ്ടികശാല ഉദ്ഘാടനം ചെയ്തു.
സക്കീർ അഹമ്മദ് ഹമീദ് വടകര മരക്കാർ കുട്ടി ഹാജി ഉമർ ഓമശേരി, കലാം മീഞ്ചന്ത, സലാം ഹാജി കുറ്റിക്കാട്ടൂർ, സാലി അണ്ടോണ, സൈഫുദ്ദീൻ മുക്കം, സിദ്ദീഖ് മലബാരി . ഷിറാഫ് മുലാട്. ഷറഫു കൊടുവള്ളി. നൗഷാദ് ചാലിയം. ബഷീർ പയ്യോളി. സബീർ രാമനാട്ടുകര എന്നിവർ സംസാരിച്ചു. നാസർ ചാലിയം ഖിറാഅത്ത് നടത്തി. ആക്ടിംഗ് സെക്രട്ടറി മുനീർ നന്തി സ്വാഗതവും ഫൈസൽ കൊടുമ നന്ദിയും പറഞ്ഞു.
റിപ്പോർട്ട്: അനിൽ കുറിച്ചിമുട്ടം
കോഴിക്കോട് ജില്ലാ കെഎംസിസിയുടെ ആഭിമുഖ്യത്തിൽ കാലിക്കറ്റ് സി.എച്ച് സെൻറർ റിലീഫ് സംഘടിപ്പിക്കും
10:59 PM May 15, 2018 | Deepika.com