മ​സ്ക​റ്റി​ലെ പു​തി​യ വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ പാ​ർ​ക്കിം​ഗ് ഫീ​സ് കു​റ​ച്ചു

10:57 PM May 15, 2018 | Deepika.com
മ​സ്ക​റ്റ്: മ​സ്ക​റ്റ് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ പാ​ർ​ക്കിം​ഗ് നി​ര​ക്കു​ക​ൾ കു​റ​ച്ചു. മാ​ർ​ച്ച് ഇ​രു​പ​തി​ന് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച പു​തി​യ വി​മാ​ന​ത്താ​വ​ള​ത്തി​ൽ അ​മി​ത പാ​ർ​ക്കിം​ഗ് നി​ര​ക്കു​ക​ൾ ഈ​ടാ​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച് വ്യാ​പ​ക​മാ​യ പ​രാ​തി​യു​ണ്ടാ​യി​രു​ന്നു. ആ​ദ്യ​ത്തെ അ​ര​മ​ണി​ക്കൂ​റി​ന് 500 ബൈ​സ​യും, 30 മി​നി​റ്റു മു​ത​ൽ ഒ​രു മ​ണി​ക്കൂ​ർ വ​രെ 1 ഒ​മാ​നി റി​യാ​ലു​മാ​ണ് പു​തി​യ നി​ര​ക്ക്.

സ​മ​യ പ​രി​ധി​യും ബ്രാ​ക്ക​റ്റി​ൽ പു​തി​യ നി​ര​ക്കും
12 വ​രെ മ​ണി​ക്കൂ​ർ (2ഒ​മാ​നി റി​യാ​ൽ) 23 (3) 34 (5) 45 (6) 56 (7) 69 (10) 912 (15) 1214 (24).

താ​ങ്ങാ​നാ​വാ​ത്ത പാ​ർ​ക്കിം​ഗ് ഫീ​സ് ഈ​ടാ​ക്കു​ന്ന​തി​ന്‍റെ പേ​രി​ൽ വി​മാ​ന​ത്താ​വ​ള​ത്തി​ലെ പാ​ർ​ക്കിം​ഗി​ൽ വാ​ഹ​ന​ങ്ങ​ൾ ക​യ​റ്റാ​തെ എ​യ​ർ​പോ​ർ​ട്ട് റോ​ഡി​ൽ താ​ൽ​ക്കാ​ലി​ക​മാ​യി വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്യു​ന്ന രീ​തി സാ​ധാ​ര​ണ​മാ​ണ്. അ​ന​ധി​കൃ​ത​മാ​യി വ​ഴി​വ​ക്കി​ൽ നി​റു​ത്തി​യി​ടു​ന്ന ഇ​ത്ത​രം വാ​ഹ​ന​ങ്ങ​ളു​ടെ​മേ​ൽ പി​ഴ ഈ​ട​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: സേ​വ്യ​ർ കാ​വാ​ലം