കുവൈത്ത്: കുവൈത്ത് കെഎംസിസി നാഷണൽ കമ്മിറ്റി മതകാര്യ സമിതി പരിശുദ്ധമായ റമദാൻ മാസത്തെ വരവേൽക്കാനായി ന്ധഅഹ്ലൻ യാ റമദാൻന്ധ സംഘടിപ്പിച്ചു. അബ്ബാസിയ റിഥം ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടി കുവൈത്ത് കെഎംസിസി നാഷണൽ കമ്മറ്റി പ്രസിഡന്റ് കെ.ടി.പി. അബ്ദുറഹിമാൻ സാഹിബ് ഉദ്ഘാടനം ചെയ്തു.
മതകാര്യ സമിതി ചെയർമാൻ ഇസ്മായിൽ ബേവിഞ്ച അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ദേശീയ കൗണ്‍സിലംഗവും കുവൈത്ത് കെഎംസിസി മുൻ പ്രസിഡന്റുമായ ഷറഫുദ്ദീൻ കണ്ണേത്ത്, കുവൈത്ത് കഐംസിസി ജനറൽ സെക്രട്ടറി സിറാജ് എരഞ്ഞിക്കൽ, ട്രഷറർ എം.കെ.അബ്ദുൽറസാഖ് പേരാന്പ്ര എന്നിവർ ആശംസകളർപ്പിച്ചു. റമദാൻ മാസത്തിന്റെ മഹത്വത്തെക്കുറിച്ചും പ്രധാന്യത്തെക്കുറിച്ചും ഉസ്താദ് മുഹമ്മദലി ഫൈസി മുഖ്യ പ്രഭാഷണം നടത്തി.
കുവൈത്ത് കെഎംസിസി നാഷണൽ കമ്മിറ്റി പുറത്തിറക്കുന്ന റമദാൻ കലണ്ടറിന്റെ പ്രകാശനം പ്രസിഡന്റ് കെ.ടി.പി. അബ്ദുറഹിമാൻ ഫർവാനിയ ഏരിയ ആക്ടിംഗ് ജനറൽ സെക്രട്ടറി സുഹൈൽ ബല്ലക്ക് നൽകി നിർവഹിച്ചു. കേന്ദ്ര ഭാരവാഹികളായ മുഹമ്മദ് അസ്ലം കുറ്റിക്കാട്ടൂർ, അജ്മൽ വേങ്ങര, ഹംസ കരിങ്കപ്പാറ, ഫാസിൽ കൊല്ലം സംബന്ധിച്ചു. മതകാര്യ വിംഗ് കണ്‍വീനർ എൻ.കെ. ഖാലിദ് ഹാജി സ്വാഗതവും ഫർവാനിയ ഏരിയ ട്രഷറർ ഗഫൂർ മുക്കാട്ട് നന്ദിയും പറഞ്ഞു.
റിപ്പോർട്ട്: സലിം കോട്ടയിൽ
കുവൈത്ത് കെഎംസിസി "അഹ്ലന് യാ റമദാൻ' സംഘടിപ്പിച്ചു
10:48 PM May 15, 2018 | Deepika.com