കുവൈത്ത്: കാസർഗോഡ് ജില്ലാ അസോസിയേഷൻ കെഇഎ കുവൈത്ത് സംഘടനാ മെന്പർമാരുടെ മക്കൾക്ക് നൽകുന്ന വിദ്യാഭ്യാസ അവാർഡിന് അപേക്ഷകൾ ക്ഷണിക്കുന്നു.
കേരള, സിബിഎസ്ഇ എന്നീ വിഭാഗത്തിലെ പത്ത്, പ്ലസ്ടു ക്ലാസുകളിൽ നിന്ന് ഉന്നത വിജയം നേടിയ 12 കുട്ടികൾക്കാണ് പ്രശസ്തി ഫലകവും ക്യാഷ് അവാർഡും നൽകുന്നത് . ഈ വർഷം 75 ശതമാനംമാർക്കോടെ വിജയിച്ച അംഗങ്ങളുടെ മക്കളുടെ മാർക്ക് ലിസ്റ്റ് 2018 ജൂണ്‍ 10 നു മുന്‍പ് അതാത് യുണിറ്റ് ഭാരവാഹികൾക്കോ, അല്ലെങ്കിൽ കണ്‍വീനർ മുനീർ കുണിയ 90027939, സലാം കളനാട് 66617359, രാമകൃഷ്ണൻ 99459896 എന്നിവർക്കോ എത്തിക്കേണ്ടതാണ്.
റിപ്പോർട്ട്: സലിം കോട്ടയിൽ
കാസർഗോഡ് ജില്ലാ അസോസിയേഷൻ വിദ്യഭ്യാസ അവാർഡ് നൽകുന്നു
10:43 PM May 15, 2018 | Deepika.com