കോഴഞ്ചേരി സെന്‍റ് തോമസ് കോളജ് അലൂംനി പ്രവർത്തനോദ്ഘാടനവും മെഡിക്കൽ സെമിനാറും 27 ന്

12:23 AM Apr 27, 2018 | Deepika.com
അബുദാബി : കോഴഞ്ചേരി സെന്‍റ് തോമസ് കോളജ് അലൂംനി അബുദാബി ചാപ്റ്ററിന്‍റെ ഈ വർഷത്തെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും മെഡിക്കൽ സെമിനാറും ഏപ്രിൽ 27ന് (വെള്ളി) നടക്കും. മുസഫ മാർത്തോമ്മ ദേവാലയത്തിലെ എബനേസർ ഹാളിൽ വൈകുന്നേരം 4.30 നാണ് ചടങ്ങുകൾ.

പ്രസിഡന്‍റ് സജി തോമസ് അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ പൂർവ വിദ്യാർഥിയും പ്രമുഖ ഓങ്കോളജിസ്റ്റുമായ ഡോ. തോമസ് വർഗീസ് മുഖ്യാതിഥിയായി പങ്കെടുക്കും. കാൻസർ രോഗ നിർണയം ഉൾപ്പെടെയുള്ള വിഷയങ്ങളെ അധികരിച്ചു മെഡിക്കൽ സെമിനാറും ഇതോടൊപ്പം നടക്കും. വിവരങ്ങൾക്ക്: 050 752 2626.

റിപ്പോർട്ട്: അനിൽ സി. ഇടിക്കുള