ജോസഫ് വേളാശേരി ന്യൂയോർക്കിൽ നിര്യാതനായി

12:13 AM Apr 27, 2018 | Deepika.com
ന്യൂയോർക്ക്: പാലാ കുമ്മണ്ണൂർ വേളാശേരിൽ ജോസഫ് (85, റിട്ട അധ്യാപകൻ) ന്യൂയോർക്കിൽ നിര്യാതനായി. സംസ്കാരം ഏപ്രിൽ 28ന് (ശനി) രാവിലെ ഒന്പതിന് ബ്രോങ്ക്സ് സെന്‍റ് തോമസ് സീറോ മലബാർ ദേവാലയത്തിലെ ശുശ്രൂഷകൾക്കുശേഷം വൈറ്റ് പ്ലെയിൻസിലുള്ള മൗണ്ട് കാൽവരി സെമിത്തേരിയിൽ.

ഭാര്യ: പരേതയായ അന്നമ്മ. മക്കൾ: ലീന ആലപ്പാട്ട് (ന്യൂയോർക്ക്), ലയോണി ജോഷി ചാവേലിൽ (ചേർപ്പുങ്കൽ), ജോജി ജോസഫ് (ന്യൂയോർക്ക്). മരുമക്കൾ: ബെന്നി ആലപ്പാട്ട് (ന്യൂയോർക്ക്), ജോഷി ജോണ്‍ ചാവേലിൽ (ഇടുക്കി ജില്ലാ ജഡ്ജ്), പ്രീത കുത്തിയതോട്ടിൽ (ന്യൂയോർക്ക്).

പൊതുദർശനം വെള്ളിയാഴ്ച വൈകുന്നേരം നാലു മുതൽ ഒന്പതു വരെ Edwards Dowdle Funeral Home, 64 Ashford Ave, Dabbs Ferry, NY.

വിവരങ്ങൾക്ക്: ലീന ആലപ്പാട്ട് 914 439 0783, ജോജി വേളാശേരിൽ 914 361 1137.

റിപ്പോർട്ട്: ഷോളി കുന്പിളുവേലി