ഉത്തരേന്ത്യൻ മുസ് ലിം പിന്നോക്കാവസ്ഥക്കു കാരണം ഖായിദെ മില്ലത്തിന്‍റെ രാഷ്ട്രീയ ദർശനം തിരസ്കരിച്ചത്

12:09 AM Apr 27, 2018 | Deepika.com
റിയാദ് : ഖായിദെ മില്ലത് മുഹമ്മദ് ഇസ്മയിലിന്‍റെ രാഷ്ട്രീയ ദർശനത്തെ തിരസ്കരിച്ചതാണ് ഉത്തരേന്ത്യയിലെ മുസ് ലിംകളുടെ പിന്നോക്കാവസ്ഥക്ക് കാരണമായതെന്ന് മലപ്പുറം ജില്ലാ മുസ് ലിം യൂത്ത് ലീഗ് വൈസ് പ്രസിഡന്‍റ് ഷെരീഫ് കുറ്റൂർ അഭിപ്രായപ്പെട്ടു. റിയാദ് വേങ്ങര മണ്ഡലം കെ എംസിസി സംഘടിപ്പിച്ച എംപവർ്മെന്‍റ് കാന്പയിൻ സമാപന സമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ഇന്ത്യയിലെ മുഴുവൻ മുസ് ലിംകൾക്കും മാതൃകയായി കേരളത്തിലെ മുസ് ലിംകളെ രൂപപ്പെടുത്തിയെടുക്കുന്നതിൽ മുസ് ലിം ലീഗ് പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. ദീർഘ വീക്ഷണത്തോടെയുള്ള പ്രവർത്തനം കേരളത്തിലെ മുസ് ലിം പിന്നോക്ക ന്യൂനപക്ഷ വിഭാഗങ്ങളുടെ ഉയർച്ചക്ക് കാരണമായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബത്തയിലെ റമാദ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച എംപവർമെന്‍റ് കാന്പയിൻ സമാപന സമ്മേളനം റിയാദ് മലപ്പുറം ജില്ലാ കെ എംസിസി ജനറൽ സെക്രട്ടറി അസീസ് വെങ്കിട്ട ഉദ്ഘാടനം ചെയ്തു. വേങ്ങര മണ്ഡലം കെ എംസിസി പ്രസിഡന്‍റ് റാഷിദ് കോട്ടുമല അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി.എം ബഷീർ ഒതുക്കുങ്ങൽ എംപവർമെന്‍റ് കാന്പയിൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. പഞ്ചായത്ത് കെ എംസിസി കണ്‍വൻഷനുകൾ, ക്യാന്പ് ഇൻസ്പയർ കായികമേള, ഇൽഹാം ലീഡേഴ്സ് മീറ്റ്, കുടുംബ സംഗമം, മെഡിക്കൽക്യാന്പ്, അലിവ് ഹാഫ് റിയാൽ ക്ലബ് സംഗമം, വിചാര സദസ് സ്വതന്ത്ര ഇന്ത്യയിലെ വർത്തമാന രാഷ്ട്രീയം, ലീഗാസ്, ഉപതെരഞ്ഞെടുപ്പ് വിജയാഘോഷം, ബി കൂൾ എയർ കണ്ടീഷൻ പദ്ധതി എന്നീ വിവിധ പരിപാടികളാണ് എംപവർ്മെന്‍റ് കാന്പയിനിൽ സംഘടിപ്പിച്ചത്.

മുഖ്യാതിഥി ശരീഫ് കുറ്റൂരിനുള്ള സ്നേഹോപഹാരം മലപ്പുറം ജില്ലാ കഐംസിസി ട്രഷറർ മുഹമ്മദ് ടി വേങ്ങര സമ്മാനിച്ചു. റിയാദ് കെ എംസിസി പ്രസിഡന്‍റ് സി.പി മുസ്തഫ, അബ്ദുസമദ് കൊടിഞ്ഞി, ഷൗക്കത്ത് കടന്പോട്ട്, സത്താർ താമരത്ത്, ഹാരിസ് തലാപ്പിൽ, അഡ്വ. അനീർ ബാബു, അഷ്റഫ് കൽപകഞ്ചേരി, ശുഐബ് പനങ്ങാങ്ങര, മുനീർ വാഴക്കാട്, ഹമീദ് ക്ലാരി, ശിഹാബ് പള്ളിക്കര എന്നിവർ പ്രസംഗിച്ചു. മണ്ഡലം കെ എംസിസി ഭാരവാഹികളായ കുഞ്ഞബ്ദുള്ള എ.പി, അഷ്റഫ് ടി.ടി, റഷീദ് പി.പി, ഹനീഫ വലിയോറ, ലത്തീഫ് പറപ്പൂർ, ഫൈസൽ ടി.പി, നൗഷാദ് ചക്കാല, മുഷ്താഖ് വേങ്ങര, സഫീർ എം.ഇ, അമീൻ അക്ബർ, റഹീം ഇ.കെ എന്നിവരും പഞ്ചായത്ത് കെ എംസിസി ഭാരവാഹികളും നേതൃത്വം നൽകി. ട്രഷറർ നാസർ എ.പി കുന്നുംപുറം സ്വാഗതവും ഓർഗനൈസിംഗ്് സെക്രട്ടറി നജ്മുദ്ദീൻ അരീക്കൻ നന്ദിയും പറഞ്ഞു.

റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ