വാഷിംഗ്ടണ്‍: ഫൊക്കാനാ വാഷിങ്ങ്ടണ്‍ ഡിസി ചാപ്റ്റര്‍ വനിതാ ഫോറത്തിന്റെ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഭാരവാഹികളായി സരൂപ മോഹന്‍ (ചെയര്പെര്സണ്) പാര്‍വതി പ്രവീണ്‍ (സെക്രട്ടറി), മഞ്ജു ഭാസ്കര്‍ (ട്രഷറര്‍) , ശാന്ധന അരുണ്‍ മേനവന് (വൈസ് പ്രസിഡന്റ്), മജുഷ ഗിരീഷ് (ജോയിന്റ് സെക്രട്ടറി), മേരി ബെന്‍ (ജോയിന്റ് ട്രഷറര്‍), കലാ ഷാഹി (പിആര്‍ഒ ) തുടങ്ങിവരെ നിയമിച്ചതായി വിമന്‍സ് ഫോറം ദേശിയ ചെയര്‍പേഴ്സണ്‍ ലീലാ മാരേട്ട് അറിയിച്ചു.
പുതിയതായി തെരഞ്ഞടുത്ത സരൂപ മോഹന്‍, പാര്‍വതിപ്രവീണ്‍ , മഞ്ജു ഭാസ്കര്‍ , സന്താന അരുണ്‍ മേനവന് ,മജുഷ ഗിരീഷ് , മേരി ബെന്‍, കലാ ഷാഹി തുടങ്ങിവര്‍ക്ക് എല്ലാവിധ ആശംസകള്‍ നേരുന്നതായി ലീലാ മാരേട്ട് അറിയിച്ചു.
ഫൊക്കാനാ വാഷിങ്ങ്ടണ്‍ ഡി സി ചാപ്റ്റര്‍ വനിതാ ഫോറം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
02:26 PM Apr 26, 2018 | Deepika.com