ഹൂസ്റ്റണ്‍ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ ശിവ പ്രതിഷ്ഠയും ഉത്സവവും

09:14 PM Apr 25, 2018 | Deepika.com
ഹൂസ്റ്റണ്‍: അമേരിക്കയിലെ പ്രശസ്തമായ ക്ഷേത്രങ്ങളുടെ നഗരമായ ഹൂസ്റ്റണിലെ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷികവും ഉത്സവവും (11620 Ormandy St, Houston) ഏപ്രിൽ 26 മുതൽ മേയ് 5 വരെ നടക്കും.

ഏപ്രിൽ 26 നു (വ്യാഴം) രാവിലെ 7 മുതൽ 9 വരെ വരെയാണ് ശിവ പ്രതിഷ്ഠ മുഹൂർത്തം. വൈകുന്നേരം 7.30 നു കൊടിയേറ്റവും നടക്കും. പ്രശസ്ത സംഗീതജ്ഞരായ മലയാളത്തിന്‍റെ വാനന്പാടി കെ.എസ്.ചിത്രയുടെയും ശരത്തിന്‍റെയും സാന്നിധ്യം കൊടിയേറ്റ സന്ധ്യയെ മികവുറ്റതാക്കും.

ഈ വർഷത്തെ ഉത്സവത്തിന് വിവിധ ഇനം ക്ഷേത്ര കലകളും മറ്റ് കലാരൂപങ്ങളും ഉൾക്കൊള്ളിച്ചിട്ടുണ്ട്. താളവാദ്യങ്ങളുടെ കുലപതിയായ പല്ലാവൂർ ശ്രീധരൻ മാരാർ നേതൃത്വം നൽകുന്ന വിസ്മയിപ്പിക്കുന്ന ചെന്പട, പഞ്ചാരി, തായന്പക, ഇടക്കാ, സോപാനസംഗീതം എന്നിവയുടെ മാസ്മരിക പ്രപഞ്ചം ഉത്സവത്തിന് മാറ്റുകൂട്ടും. മറ്റൊന്ന് കഥകളിയാണ്. 28 നു രാത്രി എട്ടിന് അരങ്ങേറും. 29 നു അവതരിപ്പിക്കുന്ന ഓട്ടൻതുള്ളൽ, ചാക്യാർ കൂത്ത് എന്നീ കലാരൂപങ്ങൾ ഉത്സവത്തെ വ്യത്യസ്തമാക്കും.

മേയ് 5 നു വൈകുന്നേരം സംഗീതവുമായി പ്രശസ്തനും പ്രഗല്ഭനും ആയ സംഗീത വിദ്വാൻ ഡൽഹി മുത്തുകുമാറും സംഘവും അവതരിപ്പിക്കുന്ന സംഗീത കച്ചേരി ഉത്സവത്തിനു മാറ്റു കൂട്ടും. കൂടാതെ എല്ലാ പത്തു ദിവസങ്ങളിലും ഹൂസ്റ്റണിലെ പ്രശസ്ത കലാ സാംസ്കാരിക കേന്ദ്രങ്ങളിലെ കലാപ്രതിഭകൾ അവതരിപ്പിക്കുന്ന വിവിധ തരം കലാരൂപങ്ങളും ഉണ്ടായിരിക്കും.

10 ദിവസങ്ങളിലായി കൊണ്ടാടുന്ന ഈ മഹോത്സവത്തിൽ താന്ത്രികാചാര്യ·ാരായ ഒരു സംഘം വേദ പണ്ഡിത·ാർ ബ്രഹ്മശ്രീ ദിവാകരൻ നന്പൂതിരിയുടെ മുഖ്യകാർമികത്വത്തിൽ ഒന്നിക്കുന്നതാണ്.

മേയ് 5 ന് വൈകുന്നേരം ആറാട്ടു, ഘോഷയാത്ര, കരിമരുന്നു പ്രയോഗം എന്നിവയോടു കൂടി ഉത്സവത്തിന് സമാപനം കുറിക്കും.

ഉത്സവത്തോടനുബന്ധിച്ച് കലശാഭിഷേകം, ശ്രീഭൂതബലി, ഉദയാസ്തമന പൂജ, ഉത്സവബലി എന്നിവയും കൊണ്ട് സന്പന്നമാക്കുകയാണ്. ഭാരതത്തിലെ അതിപ്രശസ്തവും അനുഭവ ഗുണമുള്ളതുമായ ശിവ പ്രതിഷ്ഠയ്കും വിശിഷ്ഠമായ മറ്റെല്ലാ പൂജകൾക്കും എത്രയും നേരത്തേ തന്നെ ഉത്സവ കമ്മറ്റിയുമായി ബന്ധപ്പെടുക.

വിവരങ്ങൾക്ക്: ഡോ.ബിജു പിള്ള (പ്രസിഡന്‍റ്) 832 247 3411, ശശിധരൻ നായർ (വൈസ് പ്രസിഡന്‍റ്) 832 860 0371, സോണിയ ഗോപൻ (സെക്രട്ടറി) 409 515 7223, അനിൽ ഗോപിനാഥ് (ഉത്സവം കോഓർഡിനേറ്റർ) 973 640 3831

റിപ്പോർട്ട് : ജീമോൻ റാന്നി