പൽപക് വനിതാ സംഗമവും മാതൃദിന ആഘോഷവും

09:10 PM Apr 25, 2018 | Deepika.com
കുവൈത്ത്: പൽപക് വനിതാ വേദിയുടെ ആഭിമുഖ്യത്തിൽ വനിതാ സംഗമവും മാതൃദിനാഘോഷവും ഏപ്രിൽ 27നു (വെള്ളി) നടക്കും. മംഗഫ് കലാ ഓഡിറ്റോറിയത്തിൽ ഉച്ചകഴിഞ്ഞു രണ്ടു മുതലാണ് പരിപാടികൾ.

ആഘോഷങ്ങളുടെ ഭാഗമായി ന്ധഹെൽത്തി പേരന്‍റിംഗ്’ എന്ന വിഷയത്തിൽ സെമിനാറും വിവിധ കലാപരിപാടികളും ഉണ്ടായിരിക്കുമെന്ന് ജനറൽ കണ്‍വീനർ ശോഭാ പ്രേംരാജ്, ജോയിന്‍റ ജനറൽ കണ്‍വീനർ സിന്ധു സുനിൽ എന്നിവർ അറിയിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ