കുവൈത്ത്: ഐസിഎഫ് ജിസി തലത്തിൽ മാർച്ച്, ഏപ്രിൽ മാസങ്ങളിൽ സംഘടിപ്പിക്കുന്ന ആരോഗ്യ ബോധവത്കരണ കാന്പയിനായ ഹെൽത്തോറിയത്തിന്റെ ഭാഗമായി കുവൈത്തിൽ സംഘടിപ്പിക്കുന്ന ആരോഗ്യ ബോധവത്കരണ സെമിനാർ ഏപ്രിൽ 27 ന് (വെള്ളി) നടക്കും. അബാസിയ നോട്ടിംഗ്ഹാം ബ്രിട്ടീഷ് സ്കൂളിൽ വൈകുന്നേരം ആറു മുതലാണ് പരിപാടി.
പ്രമേഹം, പൊണ്ണത്തടി, രക്തസമ്മർദ്ദം, കൊളസ്ട്രോൾ, ഹൃദ്രോഗങ്ങൾ, സ്ട്രോക്ക്, അർബുദം, വൃക്കരോഗങ്ങൾ, മറവിരോഗം തുടങ്ങിയ മെറ്റാബോളിക് രോഗങ്ങൾക്ക് ദീർഘകാലമായി മരുന്നുകൾ ഉപയോഗിക്കുന്നവർക്ക്, കൃത്യമായ ആഹാരക്രമം പാലിച്ചാൽ ആരോഗ്യ നഷ്ടമോ, കൂടുതൽ സാന്പത്തിക നഷ്ടമോ കൂടാതെ രോഗത്തിൽ നിന്നു മുക്തി നേടാം. ഇത്തരത്തിൽ ലോകാടിസ്ഥാനത്തിൽ പ്രചാരം നേടിവരുന്ന ഓരു ഡയറ്റ് സിസ്റ്റമാണ് ഘഇഒഎ (ഘീം ഇമൃയ ഒശഴവ ളമേ ഗലേീഴലിശര ഉശലേ)
ഐസിഎഫ് നടത്തുന്ന സെമിനാറിൽ ഹബീബ് റഹ്മാൻ, ഡോ. ഉമർ, ഡോ. സജികുമാർ എന്നിവർ ഘഇഒഎ ഭക്ഷണരീതിയും അതുമൂലമുണ്ടാകുന്ന ഗുണങ്ങളും സംബന്ധമായി വിശദീകരിക്കും. തുടർന്നു ശ്രോദ്ധാക്കളുടെ സംശയങ്ങൾക്ക് മറുപടി നൽകും.
പരിപാടിയിലേക്ക് കുവൈത്തിലെ എല്ലാ ഏരിയകളിൽ നിന്നും വാഹന സൗകര്യമുണ്ടായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.
റിപ്പോർട്ട്: സലിം കോട്ടയിൽ
ആരോഗ്യ ബോധവത്കരണ സെമിനാർ
09:10 PM Apr 25, 2018 | Deepika.com