ഇന്ത്യൻ ലോയേഴ്സ് ഫോറം കുടുംബ സംഗമം നടത്തി

01:38 AM Apr 25, 2018 | Deepika.com
കുവൈത്ത്: കുവൈത്തിലെ ഇന്ത്യൻ അഭിഭാഷകരുടെ സംഘടന ആയ ഇന്ത്യൻ ലോയേഴ്സ് ഫോറം ലീഗൽ സിംപോസിയം ആൻഡ് കുടുംബ സംഗമം നടത്തി.

ഫഹാഹീൽ കോഹിന്നൂർ ഓഡിറ്റോറിയത്തിൽ നടന്ന സംഗമത്തിൽ ഫോറം പ്രസിഡന്‍റ് അഡ്വ. തോമസ് പണിക്കർ അധ്യക്ഷത വഹിച്ചു. സമ്മേളനത്തിൽ ജനറൽ സെക്രട്ടറി അഡ്വ. സുരേഷ് പുളിക്കൽ പ്രവത്തന റിപ്പോർട്ട് അവതരിപ്പിച്ചു. അഡ്വ. സുമോദ്, അഡ്വ. മാത്യു ഡാനിയേൽ, സാം പയനമൂട് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ജനറൽ കണ്‍വീനർ അഡ്വ മുഹമ്മദ് ബഷീർ സ്വാഗതവും വൈസ് പ്രസിഡന്‍റ് അഡ്വ. വിദ്യ സുമോദ് നന്ദിയും പറഞ്ഞു.

ലീഗൽ സിംപോസിയത്തിൽ അഡ്വ. ബിഷ്ണുദാസ് ഇൻഷ്വറൻസ് ആൻഡ് ആക്സിഡന്‍റ് ക്ലെയിം നിയമത്തെകുറിച്ചും അഡ്വ. മിനി ശിവദാസ് വിവാഹ മോചന കേസിനെ കുറിച്ചും അഡ്വ. തോമസ് സ്റ്റീഫൻ ജുഡീഷ്യൽ അഡ്ജുഡിക്കേഷനെകുറിച്ചും സംസാരിച്ചു. അഡ്വ. ഷിബിൻ ജോസ് നന്ദി പറഞ്ഞു.

റിപ്പോർട്ട്: സലിം കോട്ടയിൽ